റഹീമിന്‍റെ പുരുഷ അനുയായികളില്‍ പലരും സ്വവര്‍ഗാനുരാഗികള്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ പുരുഷ അനുയായികളില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗാനുരാഗികള്‍ ആണ് എന്ന് വെളിപ്പെടുത്തല്‍. ഗുര്‍മീത് അനുയായി ആയിരുന്ന ഗുര്‍ദാസ് സിങ് തൂര്‍ ആണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുരുഷ അനുയായികളില്‍ പലരേയും ഗുര്‍മീത് ഷണ്ഡീകരിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പിന്നീട് സ്വവര്‍ഗാനുരാഗികള്‍ ആയി മാറി എന്നാണ് റിപ്പോര്‍ട്ട്. ദേരയിലെ പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ നോക്കാന്‍ പോലും വിലക്കായിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് മുന്നില്‍ സ്വവര്‍ഗാനുരാഗം അല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലത്രെ. എല്ലാം ഗുര്‍മീതിന് അറിയുകയും ചെയ്യുമായിരുന്നു. ഓരോ ദിവസവും ഓരോ പെണ്‍കുട്ടികളെ എന്ന രീതിയില്‍ ആയിരുന്നു ഗുര്‍മീതിന്റെ ലൈംഗികാഭിനിവേശം. ഇതിന് പെണ്‍കുട്ടികളെ എത്തിക്കാന്‍ പ്രത്യേക പെണ്‍ഗുണ്ടാ സംഘം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ദേരയിലെ പുരുഷന്‍മാര്‍ക്ക് സ്ത്രീ സംസര്‍ഗം അനുവദിച്ചിരുന്നില്ല. സ്ത്രീകളെ നോക്കാന്‍ പോലും വിലക്കായിരുന്നു. ഏതെങ്കിലും പുരുഷന്‍ സ്ത്രീകളെ നോക്കിയാല്‍ കടുത്ത ശിക്ഷകളാണ് നല്‍കിയിരുന്നത്. കൊടിയ മര്‍ദ്ദനവും, പിന്നെ മുഖത്ത് കറുത്ത ചായം തേച്ച് കഴുത്തപ്പുറത്തിരുത്തി നടത്തുകയും ചെയ്യുമായിരുന്നത്രെ. പുരുഷ അനുയായികളില്‍ പലരേയും ഗുര്‍മീത് വന്ധ്യം കരിച്ചിരുന്നു. ഇത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു. വന്ധ്യംകരണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ കുറിച്ചാണ് ഗുര്‍ദാസ് സിങ് തൂറിന്റെ വെളിപ്പെടുത്തല്‍. സ്ത്രീ സംസര്‍ഗം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവരില്‍ വലിയൊരു വിഭാഗം സ്വവര്‍ഗാനരാഗികള്‍ ആയി മാറുകയായിരുന്നത്രെ. തന്റെ പുരുഷ അനുയായികളോട് ഗുര്‍മീതിന് അസൂസ ആയിരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ടാണത്ര അവര്‍ക്ക് സ്ത്രീകളെ അനുവദിക്കാതിരുന്നത്.

സ്വന്തം ഭാര്യയുമായി പോലും ശാരീരിക ബന്ധം നടത്താന്‍ അനുയായികളെ ഗുര്‍മീത് അനുവദിച്ചിരുന്നില്ല. ഭാര്യയെ ‘സഹോദരി’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പറയുന്നു. ദേരയിലെ പ്രാര്‍ത്ഥനാമുറിയില്‍ ഉള്‍പ്പെടെ പുരുഷന്‍മാര്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് കണ്ടിട്ടുണ്ട് എന്നാണ് ഗുര്‍ദാസ് സിങ് തൂറിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം ഗുര്‍മീതിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു കാര്യവും ഉണ്ടായില്ലത്രെ. ദേരയിലെ മുതിര്‍ന്ന അനുയായികള്‍ താരതമ്യേന പുതിയ അനുയായികളെ ഭീഷണിപ്പെടുത്തി സ്വവര്‍ഗ രതിക്ക് ഇരയാക്കിയിരുന്നു എന്നും ആക്ഷേപം ഉണ്ട്. പലരും ജീവഭയത്താല്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നില്ല. തന്റെ അനുയായികളായ പുരുഷന്‍മാര്‍ക്ക് സെക്‌സ് നിഷേധിച്ചിരുന്നെങ്കിലും ഗുര്‍മീത് എല്ലാ ദിവസവും സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പലതും ക്രൂരമായ ബലാത്സംഗങ്ങള്‍ തന്നെ ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top