ദേരാ സച്ചാ സൗദ അടങ്ങില്ല. ഗുര്‍മീത് സിങ്ങിന്റെ അനുയായി ആരായിരിക്കണമെന്ന ചര്‍ച്ച ദേരാ സച്ചായില്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങോ മകന്‍ ജസ്മീത് ഇന്‍സാനോ.? ആരായിരിക്കും ദേരാ സച്ചയുടെ അടുത്ത നേതാവ്.? സിര്‍സയില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഗുര്‍മീത് റാം സിങ്ങിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒരാള്‍ റാം സിങ്ങിന്റെ മകനായ ജസ്മീത് ഇന്‍സാന്‍ ആണ്. സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തിലെ പ്രായം ചെന്ന സന്യാസിമാര്‍ക്കിടയില്‍ പ്രിയങ്കരനാണ് ജസ്മീത് ഇന്‍സാന്‍. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഹര്‍മീന്ദര്‍ സിങ്ങിന്റെ മകളെയാണ് ജസ്മീത് ഇന്‍സാന്‍ വിവാഹം ചെയ്തിരിക്കുന്നത്.
ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഗുര്‍മീത് റാം സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങ്. ഹണിപ്രീത് സിങ്ങ് റാം സിങ്ങിന് സ്വന്തം മകളെപ്പോലെയാണെന്നാണ് ദേരാ സച്ചാ പ്രവര്‍ത്തകര്‍ പറയുന്നത്.
ഗുര്‍മ്മീത് റാം സിങ്ങിന്റെ എല്ലാ സിനിമകളിലും ഹണിപ്രീത് സിങ്ങ് അഭിനയിച്ചിട്ടുണ്ട്. ദേരാ സച്ചായില്‍ ഏറെ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഹണിപ്രീത്. ഹണിപ്രീത് സിങ്ങിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ഇരുവരുടെയും ബന്ധത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഗുര്‍മീത് റാം സിങ്ങിന്റെ പിന്‍ഗാമി ആരായിരിക്കണം എന്നതു സംബന്ധിച്ച് ഇരുവരെ ദേരാ സച്ചാ സൗദാ തീരുമാനമെടുത്തിട്ടില്ല.അതേസമയം ദേരാ സച്ചാ വക്താക്കളായ ഡോക്ടര്‍ ആദിത്യ ഇന്‍സാന്റെയും ഡോക്ടര്‍ ദിലാവര്‍ ഇന്‍സാന്റെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും സ്വിച്ച് ഓഫ് മോദില്‍ തന്നെയാണ്.
അതേസമയം കേസിൽ ഗുർമീത് റാം സിങ്ങിന്റെ വിധി പ്രസ്താവിക്കുന്നതിനോടനുബന്ധിച്ച് സിർസയിലെ ദേരാ സച്ചാ ആശ്രമവും പരിസരവും കനത്ത ജാഗ്രതയിലാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരിലൊരാളെ ദേരാ സച്ചാ പ്രവർത്തകർ ഞായറാഴ്ച മർദ്ദിച്ചിരുന്നു.