നിരവധി പെൺകുട്ടികളുമായി കിടക്ക പങ്കിട്ടും ഉറങ്ങിയ ആൾ ദൈവം ഗുർമീത് റാം ഇപ്പോൾ കിടക്കുന്നത് സിമന്റ് തറയിൽ. തനിക്ക് കട്ടിലും ബഡും വേണമെന്ന് ആവശ്യം നിരസിച്ചപ്പോൾ കുപിതനായി. തറയിലിരുന്ന് കാണുന്ന പോലീസുകാരേ മുഴുവൻ തെറിയാണിപ്പോൾ ആൾ ദൈവം ചെയ്യുന്നത്. ക്ഷമ എന്നു പറഞ്ഞത് ഇല്ലെന്നും പോലീസ്.ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ മനോനില തകിടം മറിഞ്ഞതായി വിവരം.
കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജയിലിലെ സാധാരണ തടവുകാരനെന്ന പരിഗണന തന്നെയാണ് ഗുര്‍മീതിനു ലഭിക്കുന്നതെന്നും, വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സകഹതടവുകാരന്‍ പറയുന്നു.
ഗുര്‍മീത് ജയിലില്‍ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോടെ സംസാരമായിരുന്നുവെന്നും, പഞ്ചാബിയില്‍ ‘എന്റെ വിധി എന്താ ദൈവമേ’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാള്‍ പറയുന്നു. നേരത്തെ, 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച് അന്ന് റോത്തഹ് ജയിലില്‍ ഗുര്‍മീത് റാം ഉറങ്ങാതെ രാത്രി കഴിച്ചുകൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്തായാലും ആള്‍ദൈവത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ സഹതടവുകാര്‍ക്ക് തമാശയാവുകയാണെന്നാണ് വിവരം.