റാം റഹീം സിങ്ങിന് ലഭിച്ചത് നാലായിരത്തിലേറെ പത്മ അവാര്‍ഡ് ശുപാര്‍ശകള്‍

പീഡനകേസില്‍ ജയിലടക്കപ്പെട്ട് ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് ലഭിച്ചത് നാലായിരത്തിലേറെ പത്മ അവാര്‍ഡ് ശുപാര്‍ശകള്‍. കേസില്‍ വിധി പ്രസ്താപിക്കുന്നതിനു മുന്‍പാണ് ഈ നാമനിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഗുര്‍മീതിനായി ലഭിച്ചതു 4208 ശുപാര്‍ശകളാണ്. അതില്‍ അഞ്ചെണ്ണം ഗുര്‍മീത് സ്വന്തമായി നല്‍കിയതാണ്. മൂന്നെണ്ണം സിര്‍സയിലെ വിലാസത്തില്‍ നിന്നും മറ്റു രണ്ടെണ്ണം ഹിസാറിലെയും രാജസ്ഥാനില്‍ നിന്നുമുള്ളതാണ്. കഴിഞ്ഞ രണ്ടുവര്‍ഷം ഒരു ശുപാര്‍ശ പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് മനപൂര്‍വം അയച്ചതാണെന്നാണ് കരുതുന്നത്.

ഈ വര്‍ഷം ആകെ ലഭിച്ച 18,768 ശുപാര്‍ശകളില്‍ ഏറ്റവും കൂടുതലും ഗുര്‍മീതിനാണ്. ദേര ആസ്ഥാനം നിലനില്‍ക്കുന്ന സിര്‍സയില്‍ നിന്നാണു ശുപാര്‍ശകളിലേറെയും. സിര്‍സ സ്വദേശിയായ അമിത് 31 തവണയാണു ഗുര്‍മീതിന്റെ പേരു ശുപാര്‍ശ ചെയ്തിരിക്കുന്നത്. സുനില്‍ എന്നയാള്‍ 27 തവണയും. കഴിഞ്ഞ രണ്ടുവര്‍ഷം ഒരു ശുപാര്‍ശ പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് മനപൂര്‍വം അയച്ചതാണെന്നാണ് കരുതുന്നത്.ലഭിച്ച അഞ്ച് ശുപാര്‍ശകളില്‍ അഞ്ചെണ്ണം ഗുര്‍മീത് സ്വന്തമായി അയച്ചതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്മ ശുപാര്‍ശകള്‍ എല്ലാം തന്നെ ഗുര്‍മീത് അനുയായികളാണ് അയച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും സുര്‍സയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ശുപാര്‍ശകള്‍ പോയിരിക്കുന്നത്. പത്മ പുരസ്‌കാരത്തിനുള്ള ശുപാര്‍ശകള്‍ ലഭിച്ചത് ഗുര്‍മീതിനെതിരെ വിധി പ്രസ്താവിക്കുന്നതിനും മുന്‍പാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ പലതവണയായി പീഡിപ്പിച്ചതിനാണ് ഗുര്‍മീത് റാം റഹീമിനെതിരെയുള്ള കേസ്. പീഡനത്തിനിരയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചതും കുറ്റക്കാരനാണെന്നു കണ്ടെത്തിയതും. രാജ്യത്തെ തന്നെ ഞെട്ടിച്ച വിധിയായിരുന്നു ഗുര്‍മീതിനും പ്രത്യേക സിബിഐ കോടതി വിധിച്ചത്. ഗുര്‍മീത് ചെയ്ത പ്രവര്‍ത്തിയും കൂടാതെ അയാളുടെ പ്രായവും കണക്കിലെടുത്താണ് കോടതി ഈ ശിക്ഷവിധിച്ചത്.

Top