പീഡനവീരന്‍ ആള്‍ ദൈവത്തെ കുടുക്കിയത് മലയാളി; ഒന്നു രണ്ടു ചോദ്യം ദൈവം കുടുങ്ങി

പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാംറഹീം സിങ് എന്ന ആള്‍ദൈവത്തെ കുടുക്കിയത് ആരാണ്..?? ഉത്തരേന്ത്യ മൊത്തം കലാപത്തിലേക്ക് വീണിരിക്കുകയാണിപ്പോള്‍.

സ്വാമിയുടെ അനുയായികള്‍ സംഘര്‍ഷ ഭൂമിയാക്കുകയാണ് ഇന്ത്യയെ. ഈ സമയം, പീഡനക്കേസ് ആദ്യം അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ ആരാണെന്ന് കേട്ടാല്‍ ഞെട്ടും. ഒരു മലയാളിയാണ്.. കാസര്‍കോട്ടുകാരന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് ഏറ്റെടുത്ത ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളായിരുന്നു.

2002ലാണ് സ്വാമിക്കെതിരായ പീഡനക്കേസ് കോടതിയിലെത്തിയത്. അന്ന് ആയിരക്കണക്കിന് അനുയായികളുള്ള വ്യക്തിയായ സ്വാമിക്കെതിരേ അന്വേഷണം പോലീസിന് എളുപ്പമാകില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് ഉറപ്പുണ്ടായിരുന്നു.

ആ വര്‍ഷം സപ്തംബറില്‍ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. സ്വാധീനമുള്ള വ്യക്തിക്കെതിരേ ചെറുവിരല്‍ അനക്കാന്‍ സിബിഐയും ആദ്യം തയ്യാറായില്ല.

2007 വരെ കേസില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടായില്ല. കേസ് വീണ്ടും കോടതിയിലെത്തി.

ഇതുവരെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് ബോധ്യപ്പെട്ട കോടതി ശക്തനായ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി.

സ്വാധീനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനാകണമെന്ന് ഹൈക്കോടതിക്കും നിര്‍ബന്ധമുണ്ടായിരുന്നു. തുടര്‍ന്നാണ് കേസ് നാരായണന്റെ കൈയിലെത്തിയത്. കാസര്‍ക്കോഡ് ഉപ്പള സ്വദേശിയാണ് നാരായണന്‍.

1970 ല്‍ എസ്‌ഐ റാങ്കിലാണ് നാരായണന്‍ സിബിഐയിലെത്തിയത്. 2009ല്‍ ജോയിന്റ് ഡയറക്ടര്‍ പദവിയിലിരിക്കെ വിരമിച്ചു. 1999ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച നാരായണന്‍ ഇപ്പോള്‍ ദില്ലിയിലാണ് താമസം.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധം, അയോധ്യയിലെ രാമക്ഷേത്ര വിവാദം, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച കേസുകള്‍ അന്വേഷിച്ച സിബിഐ സംഘത്തിലെല്ലാം അംഗമായിരുന്നു നാരായണന്‍.

കേസ് ഏറ്റെടുത്തതോടെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രമുഖരുടെ നിരതന്നെ വന്നു. മേലുദ്യോഗസ്ഥര്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ. അന്വേഷണവുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ആവശ്യം.

ഗുര്‍മീത് സ്വാമി നേരിട്ടും ഭീഷണി മുഴക്കി. എന്നാല്‍ ഏറ്റെടുത്ത കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു നാരാണന്റെ തീരുമാനം.

കോടതിയാണ് മേല്‍ന്നോട്ടം വഹിക്കുന്നത് എന്ന ആശ്വാസത്തിലായിരുന്നു അദ്ദേഹം.

സ്വാമിക്കെതെിരേ പരാതി നല്‍കിയ മുന്‍ ആശ്രമവാസിയെ കണ്ടെത്താന്‍ വര്‍ഷങ്ങളെടുത്തു.

സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അന്വേഷണ ഉദ്യോഗസ്ഥനായ നാരായണനെ വിശ്വസിച്ചാണ് അവര്‍ മജിസ്‌ട്രേറ്റിന് മുമ്പിലെത്തി രഹസ്യമൊഴി നല്‍കിയത്.

രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ ഗുര്‍മീത് സ്വാമിയെ ചോദ്യം ചെയ്യാന്‍ നാരായണന്‍ തീരുമാനിച്ചു. സ്വാമി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമയം അനുവദിച്ചു. അര മണിക്കൂര്‍.

ചോദ്യം ചെയ്യല്‍ ആരംഭിച്ചതോടെ അഹങ്കാരത്തോടെയായിരുന്നു സ്വാമിയുടെ പ്രിതകരണം. ആദ്യം എല്ലാം മറച്ചുവയ്ക്കാന്‍ ശ്രമിച്ചു. ചോദ്യങ്ങള്‍ കടുത്തതോടെ സ്വാമിക്ക് പതറി. പിന്നീട് സത്യം തുറന്നുപറയേണ്ടി വന്നു.

സ്വാമി കുറ്റക്കാരാനാണെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് വിധി. ഉത്തരേന്ത്യയില്‍ വന്‍ പിന്തുണയുള്ള സ്വാമിക്ക് ശിക്ഷ വിധിച്ചാല്‍ കലാപമുണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

Top