ജയിലില്‍ ആള്‍ദൈവത്തിന് രാജകീയ സൗകര്യങ്ങള്‍; എല്ലാം സജ്ജം

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആള്‍ദൈവം റാം റഹീം സിങ്ങിന് ജയിലില്‍ രാജീയ സൗകര്യങ്ങള്‍.

റോഹ്തക് ജയിലില്‍ കഴിയുന്ന റാം റഹീമിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേകം സഹായിയെത്തന്നെ ജയിലില്‍ ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം റാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ സമ്മതിച്ചു.

അക്രമത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ആയിരത്തോളം ആളുകള്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

റോഹ്തക് ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന റാം റഹീമിന് കുടിക്കാന്‍ കുപ്പിവെള്ളവും പ്രത്യേക സഹായിയെയും

ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹായി റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ തന്നെയാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെലികോപ്റ്ററിലാണ് റാം റഹീമിനെ ജയിലില്‍ എത്തിച്ചത്. കോടതി വിധി കേള്‍ക്കാനെത്തിയതും നാടകീടയമായിട്ടായിരുന്നു. 200 കാറുകളാണ് റാം റഹീമിന് അകമ്പടി സേവിച്ചത്. ആള്‍ദൈവം സഞ്ചരിച്ചത്ബുള്ളറ്റ് പ്രൂഫ് കാറിലും.

റാം റഹീമിനായി താത്കാലിക ജയിലാണ് പോലീസ് ആദ്യം തയ്യാറാക്കിയത്. പോലീസ് ഗസ്റ്റ് ഹൗസ് ജയില്‍ ആക്കി മാറ്റുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി ഇയാളെ റോഹ്തകിലുള്ള ജയിലില്‍ എത്തിച്ചു.

Top