സിനിമാ ഡെസ്‌ക്
കൊച്ചി: നടൻ ദിലീപിന്റെ ജീവിതത്തിൽ ഏറെ നിർണ്ണായക സ്വാധീനം ചെലുത്തിയ രാമലീലയെ ചതിച്ചതായി ആരോപിച്ച് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം രംഗത്ത്. ചിത്രത്തിന്റെ സെൻസർ കോപ്പിയും, പ്രിവ്യൂ കോപ്പിയും ഇന്റർനെറ്റിൽ പ്രചരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി തീയറ്ററിൽ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിന്റെ വ്യാസ സിഡികളും ഇന്റർനെറ്റ് പ്രിന്റും പുറത്തിറങ്ങിയിരിക്കുന്നത്.
ഇതോടെയാണ് സംഭവത്തിനു പിന്നിൽ ഗൂഡോലോചനയുണ്ടെന്ന ആരോപണവുമായി ടോമിച്ചൻ മുളകുപാടം രംഗത്ത് എത്തിയിട്ടുണ്ട്. വ്യാജ പ്രിന്റ് പുറത്തു വിട്ടതിനു പിന്നിൽ ദിലീപിനെ തകർക്കാനുള്ള ശ്രമമുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടോമിച്ചൻ മുളകുപാടം പ്രധാനമന്ത്രി അടക്കമുള്ളവർക്കു നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ നിവേദനത്തിൽ നടപടിയുണ്ടാകാതിരുന്നതിനാൽ ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയിൽ നിവേദനം നൽകിയിട്ടുണ്ട്. ഹർജി സ്വീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനും, സിബിഐയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ 21 നു രാത്രിയോടെയാണ് ചിത്രത്തിന്റെ പ്രിന്റ യു ട്യൂബിൽ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ യു ട്യൂബിൽ നിന്നും ചിത്രം പിൻവലിക്കുകയും ചെയ്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന തമ്പ് നെയിലിലാണ് ചിത്രം യു ട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.