രാമലീലയ്ക്ക് ആളെ കൂട്ടാൻ മുപ്പതു രൂപ ടിക്കറ്റുമായി ഫാൻസ്; പത്തു പേരെ തീയറ്ററിലെത്തിച്ചാൽ ഫാൻസിനു ലഭിക്കുന്നത് നൂറു രൂപ; ജനപ്രിയനെ ലീലകൾ സൂപ്പർ ഹിറ്റാക്കാൻ പുതുതന്ത്രങ്ങളുമായി മുളകുപാടം

സിനിമാ ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം രാമലീലയ്ക്ക് ആളെകൂട്ടാൻ മുപ്പതുരൂപ ടിക്കറ്റുമായി ഫാൻസ്. തീയറ്ററുകളിലെ കൗണ്ടറുകളിൽ നിന്നു വാങ്ങുന്ന ടിക്കറ്റുകൾ വില കുറപ്പ് പുറത്തു വിൽക്കുകയാണ് ഫാൻസ് ചെയ്യുന്നത്. ഇതിനു ദിലീപ് ഫാൻസിനു വേണ്ടി മാത്രം പ്രത്യേക ഫണ്ട് ഇറക്കിയിട്ടുണ്ടെന്നാണ് സൂചന. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ദിലീപ് ഫാൻസിനെയാണ് പ്രത്യേക ഫണ്ടും ചിലവും നൽകി പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ദിവസത്തെ എല്ലാ ഷോകളും എല്ലാ തീയറ്ററുകളിലും ഹൗസ് ഫുള്ളാക്കണമെന്നും ഫാൻസ് അസോസിയേഷൻകാർക്കു നിർദേശം നൽകിയിരുന്നു.
സിനിമ റിലീസ് ചെയ്ത രണ്ടാം ദിവസമായ ഇന്ന് എല്ലാ തീയറ്ററിലും 30 രൂപയായിരുന്നു ടിക്കറ്റിനുനിരക്ക്. ഇത് സ്‌പോൺസർ ചെയ്തിരുന്നതാവട്ടെ ഫാൻസ് അസോസിയേഷൻകാരുമായിരുന്നു. തീയറ്ററിലെ കൗണ്ടറിൽ നിന്നു വിൽക്കാതിരിക്കുന്ന ടിക്കറ്റുകളാണ് ഫാൻസ് വാങ്ങിയിരുന്നത്. തുടർന്ന് ഈ ടിക്കറ്റുകൾ 30 രൂപയ്ക്ക് തീയറ്ററിനു പുറത്ത് വിൽക്കും. ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണം നടത്തുന്നതിനും ഫാൻസിനു നിർദേശം ലഭിച്ചിട്ടുണ്ട്. ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കു ഇന്റർനെറ്റ് ഡേറ്റാ ഫ്രീ നൽകുന്ന പദ്ധതിയും ദിലീപ് ഫാൻസ് അസോസിയേഷൻ തന്നെ നേരിട്ടു നടത്തുന്നുണ്ട്.
ഇതിനിടെ ദിലീപ് ചിത്രം സംസ്ഥാനത്തെ എല്ലാ തീയറ്ററുകളിലും മുപ്പത് ദിവസമെങ്കിലും പ്രദർശിപ്പിക്കണമെന്ന രഹസ്യ നിർദേശം തീയറ്റർ അസോസിയേഷൻ തീയറ്റർ ഉടമകൾക്കു നൽകിയിട്ടുണ്ട്. ഇതു മൂലം ഇവർക്ക് ഏതെങ്കിലും രീതിയിലുള്ള നഷ്ടമുണ്ടായാൽ ഇത് ടോമിച്ചൻ മുളകുപാടവും, ദിലീപിന്റെ വിതരണ കമ്പനിയും ചേർന്ന് നികത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഫാൻസ് അസോസിയേഷന്റെയും തീയറ്ററുകളുടെയും സഹായത്തോടെ ചിത്രം വിജയമായിരുന്നു എന്നു വരുത്തിത്തീർക്കാനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top