സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: മറ്റൊരു രാജ്യത്ത് തടവിൽ കഴിഞ്ഞ ശേഷം, നാട്ടിൽ തിരികെയെത്തിയ സീതയെ അഗ്നിപരീക്ഷയ്ക്കു വിധേയനാക്കിയ ശ്രീരാമൻ സ്ത്രീവിരുദ്ധനാണോ..? ചോദിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കരാണ്. മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് രഞ്ജിപണിക്കർ തന്റെ സിനിമ സ്ത്രീവിരുദ്ധമാണെന്നു വിമർശിക്കുന്നവർക്കെതിരെ തുറന്നടിച്ചു രംഗത്ത് എത്തിയത്.
പുതിയ ചിത്രമായ ഗോദയുടെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് തന്നെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് രഞ്ജിപണിക്കർ രംഗത്ത് എത്തിയത്. താന്റെ സിനിമയിലെ കഥാപാത്രങ്ങൾ സ്ത്രീവിരുദ്ധരാണെന്നും, താൻ സ്ത്രീ വിരുദ്ധനാണെന്നും ആരോപിക്കുന്നവർ വ്യാസനെയും, വാല്മീകിയെയും സ്ത്രീ വിരുദ്ധനാണെന്നു വിമർശിക്കുമോ…?
മഹാഭാരതത്തിൽ പാഞ്ചാലിയുടെ വസ്ത്രം അഴിക്കുന്നതിനാൽ വ്യാസൻ സ്ത്രീ വിരുദ്ധനാണെന്നു പറയാനാവുമോ..? വിവാഹത്തിനു മുൻപു ഗർഭിണിയായ കുന്തി കുട്ടിയെ ആറ്റിൽ ഒഴുക്കുന്നുണ്ട്. മറ്റൊരു രാജ്യത്തു തടവിൽ കഴിഞ്ഞ ശേഷം തിരികെ മടങ്ങിയെത്തുന്ന സീതയെ അഗ്നിപരീക്ഷയ്ക്കു വിധേയനാക്കുന്നുണ്ട്. അതുകൊണ്ടു ശ്രീരാമൻ സ്ത്രീവിരുദ്ധനാണെന്നു പറയാനാവുമോ..? തന്റെ കടയിൽ പൊറോട്ടയും ബീഫുമാണ് വിൽക്കുന്നത്. ഇവിടെ നിന്നു മസാലദോശയും, പാൽപായസവും ഇവിടെ നിന്നു ചോദിച്ചാൽ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.