ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണയോ..? തുലാഭാരവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: സോളാര്‍ പ്രശ്‌നം ആളിക്കത്തുകയും ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് ഇളക്കംതട്ടുമോ എന്ന ആശങ്ക ഉയരുകയും ചെയ്യുന്നതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കായംകുളം പുല്ലുകുളങ്ങര ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ പഞ്ചസാരകൊണ്ട് തുലാഭാരം. ക്ഷേത്രത്തിലെ കൊടിയേറ്റ് ദിവസമായ ഇന്നലെ ക്ഷേത്രഭരണസമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ അയ്യപ്പന്‍ എന്നയാളുടെ നേര്‍ച്ചയായാണ് തുലാഭാരം നടത്തിയത്. 100 കിലോ പഞ്ചസാര ഇതിനായി ഉപയോഗിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തുലാഭാരം നടത്തിയത്. തുലാഭാരം നടത്തുന്നത് അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയശേഷമാണ് ചടങ്ങ് നടന്നത്.

Top