ഹെല്‍മറ്റില്ലാതെ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് പൊലീസ് മന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം; നിയമത്തിനും പോലീസിനും പുല്ലുവില

മന്ത്രിയക്ക് എന്തുമാകാം എന്നാണല്ലോ വെപ്പ്…. നിയമം പാലിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പോലീസ് മന്ത്രിയാവുമ്പോള്‍ പ്രത്യേകിച്ചും.. ഹെല്‍മറ്റ് വയ്ക്കാതെ സിനിമാ പോസ്റ്ററില്‍ പോലും തലകാണിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്ന പോലീസാണ ്‌പോലീസ് മന്ത്രിയ്ക്ക് ചൂട്ട് പിടിക്കുന്നത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഹരിപ്പാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സഞ്ചരിച്ചത് ഹെല്‍മറ്റ് വെയ്ക്കാത്തയാള്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്നായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തര വകുപ്പ് മുന്‍കൈയ്യെടുത്ത് റോഡ് സുരക്ഷയ്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നതിനിടെയാണ് നിയമം തെറ്റിച്ച് സഞ്ചരിച്ച ബൈക്കിന് പിന്നിലിരുന്ന് മന്ത്രി തന്നെ യാത്ര ചെയ്തത്. ഏതായാലും മന്ത്രിയുടെ യാത്ര സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

ഹെല്‍മറ്റ് വെയ്ക്കാതെ യാത്ര ചെയ്യുന്നവരെ നാടുനീളെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിക്കുമ്പോള്‍ പൊലീസിന്റെ ചുമതലയുള്ള മന്ത്രി തന്നെ നിയമം തെറ്റിക്കുന്നതില്‍ പരിഹരിക്കുന്ന കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്

Top