തിയേറ്ററില്‍വച്ച്  ടീച്ചര്‍ ചോദിച്ചത് കേട്ട് എന്റെ ഭാര്യ വല്ലാതെയായി; ഒരു ഭാര്യയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ് ആ വാക്കുകള്‍; രമേഷ് പിഷാരടി പറയുന്ന  അനുഭവം ഇങ്ങനെ…

സിനിമയിലും മിമിക്രി വേദികളിലും മിന്നി തിളങ്ങുന്ന താരമാണെങ്കിലും രമേഷ് പിഷാരടിയെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി മാറ്റിയത് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ്. ഇതില്‍ നടി ആര്യയ്‌ക്കൊപ്പം അവതാരക വേഷത്തില്‍ തിളങ്ങുന്ന പിഷാരടിക്ക് പരിപാടി പല കുഴപ്പങ്ങളും സമ്മാനിച്ചിട്ടുണ്ട്. ആര്യയും പിഷാരടിയും യഥാര്‍ഥത്തില്‍ ഭാര്യയും ഭര്‍ത്താവുമാണെന്നാണ് പലരുടെയും ധാരണ.ഇത്തരത്തില്‍ ഒരിക്കല്‍ തിയറ്ററില്‍വച്ച് കിട്ടിയ പണിയെപ്പറ്റി പിഷരാടി തന്നെ വെളിപ്പെടുത്തി. ഭാര്യയെയും കൂട്ടി സിനിമയ്ക്ക് പോയതായിരുന്നു. തൊട്ടുത്ത സീറ്റില്‍ കുറേ കുട്ടികള്‍ക്കൊപ്പം ഒരു ടീച്ചര്‍ വന്നിരുന്നു. ‘രമേഷിന്റെ ഭാര്യയാണോ ഇത്’ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ ‘ആര്യയെ ആണ് ഞങ്ങള്‍ക്കെല്ലാം ഇഷ്ടം’ എന്നായി ആ ടീച്ചര്‍. അപ്പോള്‍ എന്റെ ഭാര്യയുടെ മുഖം കാണണമായിരുന്നു. കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ പോലും ആഗ്രഹിച്ചിരുന്നുവെന്ന് മറ്റൊരു അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞിരുന്നു. ആര്‍ ജെ മാത്തുക്കുട്ടിയുമായുള്ള അഭിമുഖത്തിനിടയിലാണ് പിഷാരടി ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പിഷാരടി ജനപ്രിയ പരിപാടികളുടെ അവതാരകനായി മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കുഞ്ചാക്കോ ബോബനെ കൊല്ലണമെന്ന് ആഗ്രഹിച്ചു നടന്ന നാളുകളുണ്ടായിരുന്നു. അന്ന് തോക്ക് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അത് ചെയ്തേനെയന്നും പിഷാരടി തമാശയായി പറഞ്ഞു.

Top