ലോകത്തിലെ സ്ത്രീകള്‍ സണ്ണി ലിയോണിനെപ്പോലെയാകണം; വിവാദ ട്വീറ്റുമായി രാംഗോപാല്‍ വര്‍മ്മ; സംവിധായകനെതിരെ ട്വിറ്ററില്‍ പൊങ്കാല

വിവാദ ട്വീറ്റുകള്‍ രാംഗോപാല്‍ വര്‍മ്മയ്ക്ക് പുത്തരിയല്ല. ഇപ്പോള്‍ ലോക വനിതാ ദിനത്തില്‍ സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ഇത്രകാലവും പറഞ്ഞതിനെയെല്ലാം മറികടന്നിരിക്കുകയാണ് സംവിധായകന്‍. ലോകത്തിലെ എല്ലാ വനിതകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ വനിതാദിന ‘സന്ദേശം’.

അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീകളോട് പുരുഷന്മാര്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും വര്‍ഷത്തിലൊരു ദിവസം ‘മെന്‍സ് വിമെന്‍സ് ഡേ’ എന്ന പേരില്‍ ആഘോഷിക്കണമെന്നും വര്‍മ്മ കുറിക്കുന്നു. വനിതാ ദിനത്തെ പുരുഷ ദിനം എന്നാണ് വിളിക്കേണ്ടതെന്നും കാരണം സ്ത്രീകളെ സ്ത്രീകളെക്കാളേറെ ആഘോഷിക്കുന്നത് പുരുഷന്മാരാണെന്നും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീവിരുദ്ധതയുടെ അതിരുകള്‍ ഭേദിച്ച ട്വീറ്റിന് സണ്ണി ലിയോണ്‍ തന്നെ നേരിട്ട് കമന്റ് ചെയ്തു. അഭിപ്രായപ്രകടനത്തെ തമാശമട്ടിലെടുത്ത സണ്ണി സ്മൈലിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ട്വിറ്ററിലെ രാം ഗോപാല്‍ വര്‍മ്മയുടെ ഫോളോവേഴ്സില്‍ പലരും ഇതില്‍ വലിയ തമാശയൊന്നും കാണുന്നില്ല. അതിനാല്‍ വാക്കാലുള്ള ആക്രമണം തിരിച്ചുമുണ്ട്.

സ്ത്രീകള്‍ പുരുഷന്മാരെ സന്തോഷിപ്പിക്കണമെന്നുണ്ടെങ്കില്‍ തിരിച്ചും അത് വേണമെന്നും അല്ലാതെ സോളോ പര്‍ഫോമന്‍സുകളില്‍ കാര്യമില്ലെന്നുമാണ് വര്‍മ്മയ്ക്കുള്ള ഒരു മറുപടി. പറഞ്ഞതൊക്കെ താങ്കളുടെ കുടുംബത്തെക്കൂടി ഉദ്ദേശിച്ചാണോ എന്ന് മറ്റൊരു ചോദ്യം. വര്‍മ്മയുടെ വായ് അടയ്ക്കാനുള്ള തുണിയുടെ ചിത്രമാണ് മറ്റൊരാളുടെ മറുപടി.

Top