പാകിസ്താന്‍ സുന്ദരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഈ സുന്ദരിക്കെതിരെ മതമൗലീക വാദികളുടെ കൊലവിളി. മിസ് എര്‍ത്ത് മത്സരത്തില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ സുന്ദരി റമീന അഷ്ഫഖിനെതിരെയാണ് ഭീഷണി വ്യാപിക്കുന്നത്.
റമീനയുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ഇസ്സാമിക മതമൗലികവാദികളുടെയും ഭീകരരുടെയും നാടായ പാക്കിസ്ഥാനില്‍നിന്ന് റമീനയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, അമേരിക്കയിലെ മയാമിയില്‍ സ്ഥിരതാമസക്കാരിയായ റമീന പാക്കിസ്ഥാനില്‍നിന്നുള്ള മുറുമുറുപ്പുകള്‍ അത്ര കാര്യമായി എടുത്തിട്ടില്ല.
കറാച്ചി സ്വദേശിയാണ് റമീന. 2016-ലെ മിസ് പാക്കിസ്ഥാന്‍ പട്ടം നേടിയതോടെയാണ് റമീന പ്രശസ്തയായത്. ഇതോടെ മിസ് എര്‍ത്ത് മത്സരത്തിനും അവര്‍ യോഗ്യത നേടി. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന അവര്‍ മോഡലിങ് രംഗത്ത് ഏറെ തിരക്കേറിയ താരമാണ്. ഫാഷന്‍ ഷൂട്ടുകളും ഷോകളുമൊക്കെയാണ് റമീനയുടെ ജീവിതത്തെ ആകര്‍ഷകമാക്കുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള എതിര്‍പ്പുകള്‍ കൂസാതെ മോഡലിങ് രംഗത്ത് മുഴുകാനാണ് റമീനയുടെ തീരുമാനം.