ബ്രസ്റ്റ് കാന്‍സറില്‍ നിന്ന് രക്ഷപെട്ടവര്‍ തങ്ങളുടെ മുറിവുകള്‍ തുറന്ന് കാണിച്ച് റാംപിലെത്തി

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ റാംപ് എന്നും ലോകത്തെ പ്രശസ്തരായ മോഡലുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു എന്നാണ് നാം കരുതിയതെങ്കില്‍ തെറ്റി ഇത്തവണ അവരല്ല ഇവരായിരുന്നു താരങ്ങള്‍…. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിന്റെ റാംപ് അവര്‍ക്ക് മാത്രമായി മാറി… അവരാണ് തിളങ്ങിയത്…. ആത്മവിശ്വാസത്തോടെയുള്ള അവരുടെ നടത്തം ഏവരുടേയും മനം കവര്‍ന്നു…. ബ്രസ്റ്റ് കാന്‍സറില്‍ നിന്ന് രക്ഷപെട്ടവരും അതിന് അടിമപ്പെട്ടവരും ഒന്നിച്ച് റാംപിലെത്തിയപ്പോള്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ ചരിത്രത്തിലേക്കായിരുന്നു ആ നടത്തം.  തങ്ങളുടെ മുറിവുകള്‍ തുറന്ന് കാണിച്ച് റാംപിലെത്താനും ഇവര്‍ യാതൊരു നാണക്കേടുമില്ലായിരുന്നു… കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു അവരുടെ പ്രകടനം….

Top