ഭര്‍ത്താവിന്റെ അച്ഛനെ പപ്പയെന്നു വിളിക്കാമോ; കത്രീനയുടെ സംശയത്തിനു ഋഷി കപൂറിന്റെ മറുപടി

രണ്‍ബീര്‍ കപൂറും കത്രീന കൈഫും അടിച്ചു പിരിഞ്ഞോയെന്ന് അന്വേഷിക്കുകയായിരുന്നു കഴിഞ്ഞ ആഴ്ച പാപ്പരാസിയുടെ പ്രധാന ജോലി. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. വാര്‍ത്തകള്‍ തെറ്റാണെന്ന് രണ്ടു പേരുടെയും അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കി. പുതുവത്സരമാഘോഷിക്കാന്‍ രണ്‍ബീറും കത്രീനയും മെക്‌സിക്കോയിലേക്ക് പോയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായ പ്രതികരണവുമായി രണ്‍ബീര്‍ കപൂറിന്റെ പിതാവ് ഋഷി കപൂര്‍ രംഗത്ത് എത്തിയിരിക്കുന്നു. മകന്റെയും ഭാവി മരുകളുടെയും വ്യക്തി ജീവിതത്തില്‍ തനിക്ക് വലിയ താത്പര്യമില്ലെന്ന് ഋഷി കപൂര്‍ തുറഞ്ഞു പറഞ്ഞു. കത്രീന കൈഫിനോടൊപ്പം നമസ്‌തെ ലണ്ടന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്ന താരമാണ് കത്രീന. എന്നാല്‍ കത്രീന തന്നെ പപ്പയെന്നു വിളിക്കുന്നതായി ചില മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. അസംബന്ധം എന്നു മാത്രമേ ഇതിനെ പറയാന്‍ കഴിയൂ. എന്റെ മക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും എന്നെ പപ്പയെന്നു വിളിക്കാനുള്ള അനുമതി ഞാന്‍ കൊടുത്തിട്ടില്ല ഋഷി കപൂര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഋഷി കപൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇംതിയാസ് അലിയുടെ തമാശയില്‍ രണ്‍ബീറും പഴയ കാമുകി ദീപിക പദുക്കോണും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്‍ബീര്‍ കപൂറും കത്രീനയും പിരിയുകയാണെന്ന വാര്‍ത്ത പ്രചരിച്ചത്. തമാശയുടെ സക്‌സസ് പാര്‍ട്ടിക്കും കത്രീന പങ്കെടുത്തിരുന്നില്ല.

Top