അവളുമായി പ്രണയത്തിലാണെന്ന് രണ്‍ബീര്‍ കപൂര്‍ …

കൊച്ചി:അവളുമായി പ്രണയത്തിലാണെന്ന് രണ്‍ബീര്‍ കപൂര്‍ വെളിപ്പെടുത്തി .കഴിഞ്ഞ കുറേ ദിവസങ്ങളായി ബോളിവുഡ് ചര്‍ച്ച ചെയ്യുന്നത് രണ്‍ബീര്‍ കപൂറിന്റെ പ്രണയത്തെ കുറിച്ചാണ്. ബി ടൗണിലെ ക്യൂട്ട് സുന്ദരി ആലിയ ഭട്ടും രണ്‍ബീറും പ്രണയത്തിലായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സോനം കപൂറിന്റെ വിവാഹത്തില്‍ ഇരുവരും വന്നതായിരുന്നു സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇപ്പോള്‍ അതിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ രണ്‍ബീര്‍ തന്നെ നടത്തിയിരിക്കുകയാണ്.നടന്‍ രണ്‍ബീര്‍ കപൂര്‍ പല നടിമാരുടെ പേരിലും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ടായിരുന്നു. അവസാനമായി കത്രീന കൈഫും രണ്‍ബീറുമായിരുന്നു പ്രണയത്തിലായിരുന്നത്. ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. ആറ് വര്‍ഷത്തോളം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നിട്ടായിരുന്നു പിരിഞ്ഞത്. ഇത് ആരാധകരെയും നിരാശയിലാക്കിയിരുന്നു. അടുത്തിടെ രണ്‍ബീറിന്റെ വിവാഹത്തെ കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം താരകുടുംബം എതിര്‍ത്തിരുന്നു.വളരെ കുറച്ച് ആയൂസ് മാത്രമുള്ള ബന്ധങ്ങളാണ് ബോളിവുഡിലേത്. ഒരു സിനിമയില്‍ അഭിനയിച്ച ഉടനെ തന്നെ പല താരങ്ങളും പാപ്പരാസികളുടെ കണ്ണില്‍പ്പെടുന്നത് പതിവാണ്. പൊതുവേദിയില്‍ ഒന്നിച്ചെത്തുന്നതും, ഒന്നിച്ചുള്ള യാത്രകളുമായി ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് ശക്തി പകരുന്ന കാര്യങ്ങളായിരിക്കും പിന്നീട് ഇവര്‍ ചെയ്യുന്നത്.

ബോളിവുഡിലെ യുവനടിമാരില്‍ അതിവേഗം ഉയരങ്ങള്‍ കീഴടക്കിയ നടിയാണ് ആലിയ ഭട്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയാണ് ആലിയ ആദ്യമായി അഭിനയിച്ചത്. സിനിമയില്‍ നായകനായി അഭിനയിച്ച സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും ആദ്യ സിനിമയിലൂടെ തന്നെ പ്രണയത്തിലായതും വര്‍ഷങ്ങളോളം ഇത് നീണ്ട് പോയിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇരുവരും അങ്ങനെ എളുപ്പത്തില്‍ വേര്‍പിരിയില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ക്യൂട്ട് കപ്പിള്‍സിന്റെ വേര്‍പിരിയല്‍ വളരെ ഞെട്ടലോടെയായിരുന്നു ആരാധകര്‍ ഏറ്റുവാങ്ങിയത്.ranbir-kapoor-katrina-kaif

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലിയയുടെയും സിദ്ധാര്‍ത്ഥിന്റെയും ബന്ധത്തില്‍ വില്ലന്മാരായത് രണ്‍ബീര്‍ കപൂറും ജാക്വലീന്‍ ഫെര്‍ണാണ്ടസുമായിരുന്നു. സിദ്ധാര്‍ത്ഥും ജാക്വലീനും തമ്മിലുള്ള സൗഹൃദവും രണ്‍ബീറും ആലിയയും തമ്മിലുള്ള സൗഹൃദവുമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. രണ്‍ബീര്‍ കപൂറും ആലിയയും സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നത് സിദ്ധാര്‍ത്ഥിന് തീരെ താല്‍പര്യമില്ലാത്ത കാര്യമായിരുന്നു. ആലിയ രണ്‍ബീറിന്റെ കടുത്ത ആരാധികയാണെന്നും അതിനാല്‍ അവള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്നുള്ള സംശയവും സിദ്ധാര്‍ത്ഥിനുണ്ടായിരുന്നതായി പാപ്പരാസികള്‍ പറയുന്നു. എന്തായാലും ഇരുവരും ബന്ധം അവസാനിപ്പിക്കുകയും പുതിയ ബന്ധം തുടങ്ങുകയും ചെയ്തിരിക്കുകയാണ്.

ജിക്യു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് രണ്‍ബീര്‍ തുറന്ന് സംസാരിച്ചത്. ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണ്. ഇക്കാര്യത്തെ കുറിച്ച് കൂടുതലായി ഒന്നും ഇപ്പോള്‍ സംസാരിക്കാനില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ആലിയ ഉയരങ്ങളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ സ്വപ്‌നം കാണുന്നതാണ് ആലിയ എനിക്ക് നല്‍കുന്നത്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇത് പുതിയ അനുഭവമാണെന്നും രണ്‍ബീര്‍ പറയുന്നു.

പ്രണയത്തിലായിരിക്കുന്നത് ആകാംഷയുണര്‍ത്തുന്ന കാര്യമാണ്. പുതിയ കൗതുകങ്ങള്‍, പുതിയ വ്യക്തി, തുടങ്ങി എല്ലാം പുതിയതായി മാറുന്നു. നമ്മള്‍ കുറച്ച് കൂടി റൊമാന്റിക് ആവുകയാണ്. ഞാനിപ്പോള്‍ വളരെയധികം ബാലന്‍സ്ഡ് ആണെന്നും ബന്ധങ്ങള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കുന്നതായിട്ടും രണ്‍ബീര്‍ പറയുന്നു. മറ്റൊരാളുടെ വേദനയെ മുമ്പത്തെക്കാള്‍ കൂടുതല്‍ മനസിലാക്കാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.

Top