എന്ത് ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും കരണ്‍ തീരുമാനിക്കും: വിവാദമായി രംഗോലിയുടെ ട്വീറ്റ്

സിനിമ രംഗത്ത് നടിമാര്‍ക്കും മറ്റു വനിതാ താരങ്ങള്‍ക്കുമെതിരയുള്ള അതിക്രമങ്ങള്‍ തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാലമാണിത്. ഇന്ത്യന്‍ സിനിമ രംഗത്തെക്കുറിച്ച് ബോളിവുഡിലടക്കം നിരവധി വിമര്‍ശനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ അവസാനമായി ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറിനെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

കരണ്‍ ജോഹറിനെതിരേ കടുത്ത ആക്രമണവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേലാണ് രംഗത്തെത്തിയത്. ദുരുദ്ദേശത്തോടെയാണ് കരണ്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന് രംഗോലി ആരോപിക്കുന്നു. വിവാദ സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ കരണ്‍ ജോഹര്‍, ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്നും ഭാവിയില്‍ ഇഷാനൊപ്പം സഹകരിക്കില്ലെന്നും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തു. ഇഷാന്‍ കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പരിണിത ഫലമാണിതെന്നും അദ്ദേഹം പറയുന്നു.

കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ഏറ്റെടുത്ത രംഗോലി ഇങ്ങനെക്കുറിച്ചു. തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒരുപാട് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളും ഇത് ചെയ്യുന്നുവെന്ന് എനിക്കറിയാം. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും തുടരും- രംഗോലി ട്വീറ്റ് ചെയ്തു.

Top