സ്വന്തം ഭൂതകാലത്തെ അവരുടെ ശക്തി ആക്കി മാറ്റിയ കാമാത്തിപുരയിലെ പെൺകൊടികൾ. കാമാത്തിപുരം എന്ന് കേൾക്കുമ്പോൾ തന്നെ ലൈംഗിക തൊഴിലാളികൾ വാഴുന്ന ഇടം ആയി മാത്രം ആളുകൾ സങ്കല്പിക്കുള്ളു.കറുത്ത വർഗ്ഗക്കാരുടെയും ലൈംഗിക തൊഴിലാളികളുടെയും വാസസ്ഥലമായ കാമാത്തിപുരത്തു നിന്നും സ്വന്ധം ഭൂതകാലത്തെ അവരുടെ ശക്തിയായി മാറ്റി എഡിൻബർഗ് ഫെസ്റ്റിവൽ ഫ്രിഞ്ചിലേക്കു ഉയർന്ന ഒരു പറ്റം പെൺകുട്ടികളുടെ നാടായിട്ടാണ് ഇനി കാമാത്തിപുരം അറിയപ്പെടുക.
അതെ കാമാത്തിപുരത്തിനു അഭിമാനിക്കാം ഈ മക്കളെ ഓർത്തു .കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികളുടെ മക്കൾ തന്നെയാണ് ഇവർ.വന്തം ജീവിതകഥകൾ ആണ് ഇവർ ലാൽബാട്ടി എക്സ്പ്രസ്സ് എന്ന നാടകം ആയിട്ടു ഫെസ്റ്റിവലിൽ അവതരിപ്പിച്ചത് .ജനിച്ചതും വളർന്നതും ലൈംഗിക തൊഴിലാളികൾക്കൊപ്പം ആയിരുന്നെങ്കിൽ പോലും ഒരിക്കൽ പോലും ഇവർക്ക് കാമാത്തിപുരം സുരക്ഷിതമല്ലാത്ത ഒരു ഇടം ആയിരുന്നില്ല.ലോകത്തിൽ ഇത്രയും സുരക്ഷിതമായ ഒരു ഇടം ഉണ്ടെങ്കിൽ അത് കാമാത്തിപുരം ആണെന്നെ ഇവർ പറയു.എന്നാൽ പുറം ലോകം ആയിരുന്നു ഇവരെ സംബന്ധിച്ച് അരക്ഷിതത്വം നിറഞ്ഞ ഒന്ന് .
സ്കൂളിൽ ചേർന്നതോടെ നിരത്തിന്റെയും നാടിന്റെയും പേരിലുള്ള വിവേചനങ്ങൾക്ക് ഇര ആകേണ്ടി വന്നു ഈ പെൺകുട്ടികൾ.അവരുടെ കുഞ്ഞു മനസ്സുകളെ അത്രമേൽ നോവിച്ചു മനുഷ്യ വേഷം ധരിച്ച ചെന്നായ കൂട്ടങ്ങൾ .ഈ വേദനകളിൽ ഒന്നും തളരാതെ അതവരുടെ ശക്തി ആയി മാറ്റിയത് കൊണ്ട് മാത്രമാണ് ഇന്ന് അവർ എത്തി നിൽക്കുന്ന നേട്ടം അവർക്കു കൈവരിക്കാൻ സാധിച്ചത് .പ്രായത്തിനേക്കാൾ പക്വത നൽകിയത് അനുഭവങ്ങളുടെ പാഠങ്ങളാണ് .ചുവന്ന തെരുവ് വിട്ടു അനവധി പെൺകുട്ടികൾ ഒരുമിച്ചു ഒരു ഹോസ്റ്റലിൽ കഴിയുന്നു.ഇവരുടെ ജീവിതങ്ങളാണ് ലാല്ബട്ടി എക്സ്പ്രസ്സ് എന്ന നാടകം ആയി മാറിയത് .ഭൂതകാലങ്ങളിൽ ഉണ്ടായ അവഹേളനകളിൽ തളരാതെ അത് കരുത്താക്കി മാറ്റിയ ചുണകുട്ടികളുടെ കഥ ആണ് ലാല്ബട്ടി എക്സ്പ്രസ്സ്.
കടപ്പാട് – ബിബിസി