ഇതാ ലോകത്തിലെ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ!… മ​നം​ക​വ​രു​ന്ന കാ​ഴ്ച്ച​ക​ള്‍!

സഞ്ചാരികളുടെ പറുദീസയാവുകയാണ് റാണിപുരം. കര്‍ണാടകയിലെ പ്രശസ്തമായ മടിക്കേരി, തലക്കാവേരി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപം ജൈവവൈവിധ്യങ്ങളുടെ കലവറയാണിവിടം. ബ്രഹ്മഗിരിയുടെ കൈവഴിയായും അറിയപ്പെടുന്നു. പ്രകൃതി രമണീയമായ റാണിപുരം സഞ്ചാരികളെ മാടി വിളിക്കുകയാണ്. അത്യാധുനിക രീതിയില്‍ നിര്‍മിച്ച കോട്ടേജുകള്‍, ഫാമിലി റൂമുകള്‍, റസ്റ്റോറന്‍റ്, ടോയ്ലറ്റുകള്‍, പവലിയന്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവകൊണ്ടെല്ലാം ഇവിടം സന്പന്നമാണ്.ഉത്തര കേരളത്തിന്‍റെ ഉൗട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് ഏതു കൊടുംവേനലിലും തണുത്ത കാലാവസ്ഥയാണ്. മാടത്തുമല എന്ന പേരിലറിയപ്പെടുന്ന ഉൗട്ടിയുടെ പ്രകൃതി സൗന്ദര്യത്തോടു കിടപിടിക്കുന്ന പ്രദേശം പനത്തടി പഞ്ചായത്തിലാണു സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് മാവുങ്കാലില്‍ നിന്നും പാണത്തൂര്‍ തലക്കാവേരി റൂട്ടില്‍ പനത്തടിയില്‍ നിന്ന് ഒന്‍പതു കിലോമീറ്റര്‍ പുതുക്കി നിര്‍മിച്ച റോഡിലൂടെ റാണിപുരത്തെത്താം.

റാണിപുരത്തു നിന്ന് കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുടക്, കുശാല്‍ നഗര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കു എളുപ്പത്തിലെത്താം. കേരള അതിര്‍ത്തിയായ പാണത്തൂരില്‍ നിന്നും തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 80 കിലോമീറ്ററും എരുമാട്ദര്‍ഗ്ഗയിലേക്ക് 60 കിലോമീറ്ററുമാണ് ദൂരം. കര്‍ണാടക,കേരള അതിര്‍ത്തിയിലുളള. നിരവധി വലുതും ചെറുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ റാണിപുരത്തിന്‍റെ ചുറ്റിലുമുണ്ടെന്നതു പ്രദേശത്തിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. റാണിപുരം അടിവാരത്തില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ മേല്‍തട്ടിലെ വിശാലമായ പുല്‍മേടയിലെത്താം. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ പാണത്തൂര്‍ കുണ്ടുപ്പള്ളി റോഡിലൂടെ കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ എത്തുന്ന സഞ്ചാരികള്‍ക്കു മുന്‍ വഴിയേക്കാള്‍ പകുതിയിലധികം കിലോമീറ്റര്‍ ലാഭത്തില്‍ റാണിപുരത്തെത്താം.മനംകവരുന്ന കാഴ്ച്ചകള്‍ranipuram-hill-station

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രകൃതിദത്ത ഗുഹ, നീരുറവ, പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന് സഞ്ചാരികളുടെ മനം കവരും. ഇടയ്ക്കിടെ പഞ്ഞിക്കെട്ടുപോലെ പറന്നെത്തുന്ന കോടമഞ്ഞും കുളിരും പ്രകൃതി സൗന്ദര്യത്തിന്‍റെ ആഴം വര്‍ധിപ്പിക്കുന്നു. അപൂര്‍വ സസ്യ ജൈവ സന്പത്തുക്കളുടെ കലവറയായ ഇവിടുത്തെ വനത്തില്‍ കാട്ടാനകള്‍, പുളളിപ്പുലി, കാട്ടുപോത്ത്, കേഴമാന്‍, മലയണ്ണാന്‍ എന്നിവയെല്ലാം സ്വഛമായി വിഹരിക്കുന്നു.സഞ്ചാരികള്‍ക്കായി ട്രെക്കിംഗും.

റാണിപുരത്തെത്തുന്ന ഓരോ സഞ്ചാരിയും ഒരു ട്രെക്കിംഗ് ആഗ്രഹിക്കാതിരിക്കില്ലെന്നു ഉറപ്പാണ്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണു ഇവിടെ ട്രക്കിംഗ്. താഴെ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരത്തിലാണു ട്രക്കിംഗ് നടത്തുന്നത്. അതിരാവിലെ മുതല്‍ നടത്തുന്ന ട്രെക്കിംഗിനാണ് തിരക്കേറുന്നത്. ഇവിടുത്തെ കാലാവസ്ഥ വളരെ തണുത്തതും ആസ്വാദ്യകരവുമാണ്.വില്ലനായി പ്ലാസ്റ്റിക് കുപ്പികള്‍ സഞ്ചാരികള്‍ വനത്തിലുപേക്ഷിക്കുന്ന ശീതളപാനീയ കുപ്പികളും ഭക്ഷണാവശിഷ്ടം പൊതിഞ്ഞ പ്ലാസ്റ്റിക് പേപ്പറുകളും മിഠായി പൊതികളും വന്യ മൃഗങ്ങളുടെ അന്തകരാവുകയാണ്. ഒരുവര്‍ഷം മുന്പു വനാതിര്‍ത്തിയില്‍ ചരിഞ്ഞ ആനയുടെ വയറ്റില്‍ നിന്നു ലഭിച്ച പ്ലാസ്റ്റിക് മാലിന്യം ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചു തിന്നുന്ന കുരങ്ങ·ാര്‍ മാത്രമാണു ഇവയുടെ ഭീഷണിയില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപെടുന്നത്.പ്രതീക്ഷ പകര്‍ന്നു വനംവകുപ്പ് വനത്തിനുള്ളിലും പുല്‍മേടുകളിലും പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചതോടെ ഉദ്യോഗസ്ഥ നിയന്ത്രണവും വന്നു. ഇതിന്‍റെ ഭാഗമായി രണ്ടു വഴികളിലൂടെ പുല്‍മേടു കയറിയിരുന്ന സഞ്ചാരികളെ ഇപ്പോള്‍ ഒരു വഴിയിലൂടെയാക്കി. പ്രവേശന കവാടത്തില്‍ ഓഫീസും സ്ഥാപിച്ചു. മേല്‍നോട്ടത്തിനു ഗാര്‍ഡുമാരുമുണ്ട്. വനത്തിനുള്ളില്‍ പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നു മാത്രമല്ല സഞ്ചാരികള്‍ക്കു ലേബല്‍ പതിച്ചു ഫീസും ഏര്‍പ്പെടുത്തി. ഇതോടെ ഒരു വര്‍ഷത്തിലേറെയായി തുടങ്ങിയ പദ്ധതി ഫലം കാണുകയും ചെയ്തു. വനമേഖലയും പുല്‍മേടും ഇതോടെ പ്ലാസ്റ്റിക് രഹിതമാവുകയും ചെയ്യും

Top