രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി വിദർഭ; മഹാരാഷ്ട്രയിലെ വിദർഭയിൽ നിന്നും കിരീടത്തിലേയ്ക്ക്

ആതിര രാജു(ഹെറാൾഡ് സ്‌പെഷ്യൽ റിപ്പോർട്ട് )

രഞ്ജി ട്രോഫി കിരീടം വിദര്‍ഭക്ക് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. കാരണം വിദര്‍ഭ എന്ന പേര് പുതിയ തലമുറ അടുത്ത കാലത്തൊന്നും കേട്ടിട്ടുണ്ടാകില്ല. രഞ്ജി മത്സരങ്ങളില്‍ പലപ്പോഴും ഫൈനല്‍ മത്സരങ്ങള്‍ മാത്രമാണ് പലരും ശ്രദ്ധിക്കാറുള്ളത്. മറ്റ് കളികളൊന്നും വലിയ വാര്‍ത്തയാകാറുമില്ല. ഇത്തവണ സെമിഫൈനലില്‍ കര്‍ണാടകയും  വിദര്‍ഭയും കളിക്കും എന്ന് കേട്ടപ്പോഴാണ് വിദര്‍ഭ ക്രിക്കറ്റ്  ടീമിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിക്കറ്റ് ടീമെന്ന നിലയില്‍ അത്ര മോശം ടീമായി വിദര്‍ഭയെ കണക്കാക്കാറില്ലെങ്കിലും വലിയ പേരും പെരുമയുമൊന്നും ഈ ടീമിനുണ്ടായിട്ടില്ല. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര സംസ്ഥാനത്തുള്ള വിദര്‍ഭ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമാണ് വിദര്‍ഭ. രഞ്ജി ട്രോഫിയില്‍ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉള്‍പ്പെടുന്നത്.

അലിന്ദ് നായിഡുവാണ് ഈ ടീമിന്‍റെ ക്യാപ്റ്റന്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ഉമേഷ് യാദവിലൂടെയാണ് ഇതിന് മുന്പ് വിദര്‍ഭയെ കുറച്ചെങ്കിലും കേട്ടിട്ടുള്ലത്. അതും കൃത്യമായി രഞ്ജി ക്രിക്കറ്റ് പിന്തുടരുന്ന ആളുകള്‍ മാത്രം.

രഞ്ജി ട്രോഫിയിലാണെങ്കില്‍ മുംബൈ ടീം കൈയടിക്കിയിരിക്കുന്നു എന്നു വേണം പറയാന്‍. രഞ്ജിയിലെ ഏറ്റവും കൂടുതല്‍ കിരീടം നേടിയിരിക്കുന്നതും മുംബൈ ആണ്.
1934 ലാണ് രഞ്ജി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.ഇതില്‍ 41 കിരീടങ്ങളാണ് മുംബൈ നേടിയിരിക്കുന്നത്. പത്തിലധികം കിരീടം നേടാന്‍ മറ്റൊരു ടീമിനുമായിട്ടില്ല എന്നതും മുംബൈയുടെ ആധിപത്യം മനസിലാക്കാന്‍ കഴിയുന്നതാണ്.

എട്ടു തവണ കിരീടം നേടിയ കര്‍ണാടക രണ്ടാമതാണ്.  ഏഴ് കിരീടം രഞ്ജിയില്‍ നേടാന്‍ കഴിഞ്ഞു എന്ന അഹങ്കാരത്തോടെയിറങ്ങിയ ഡല്‍ഹിയെ അന്പരപ്പിക്കാന്‍ കഴിഞ്ഞു
എന്നതാണ് വിദര്‍ഭയുടെ ജയത്തിന്റെ തിളക്കം.

ഇന്ത്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വിളി കാത്തു നില്‍ക്കുന്ന പല സൂപ്പര്‍ താരങ്ങളും ഡല്‍ഹിയിലുണ്ടെന്നിരിക്കെ അതിന്റെ തലക്കനമൊന്നും ഇല്ലാതെയാണ്വിദര്‍ഭ കളത്തിലിറങ്ങുന്നത്. ഡല്‍ഹിയുടെ അമിത ആത്മ വിശ്വാസം തകര്‍ക്കാന്‍ വിദര്‍ഭയുടെ ചുണക്കുട്ടികള്‍ക്കായി. കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഒൻപത് വിക്കറ്റിനായിരുന്നു വിദര്‍ഭയുടെ ജയം.

പേസര്‍ രജനീഷ് ഗുര്‍ബാനിയുടെ മികവ് തന്നെയാണ് വിദര്‍ഭയുടെ ചരിത്ര നേട്ടത്തിന് കാരണം. എട്ടു വിക്കറ്റുകള്‍ എടുത്ത രജനീഷ് കളിയെ താരമാകുന്നതും അതുകൊണ്ട് തന്നെ തന്നെയാണ്. ഒരു പക്ഷേ, കിരീട അവകാശത്തിന്റെ ഏറിയ പങ്കും രജീഷ് അവകാശപ്പെട്ടതാണെന്ന് തന്നെ പറയാം. ഒന്നാം ഇന്നിങ്സില്‍ രജനീഷ് തുടങ്ങിവെച്ച ആക്രമണ മികവ് കളിയില്‍ അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞു. വസീം ജാഫറും ഓപ്പണര്‍ ഫായിസ് ഫസലും നേടിയ അര്‍ധ സെഞ്ചുറി കൂടിയായപ്പോള്‍ ഡല്‍ഹി താരങ്ങള്‍ ഒന്നു കൂടി അന്പരന്നു. കന്നി സെഞ്ചുറി നേടിയ അക്ഷയ് വഡ്കാറും  ആദിത്യ സര്‍വാതെ സിദ്ധേഷ് നരാല്‍ എന്നിവരുടെ അര്‍ധ
സെഞ്ചുറി കൂടിയായപ്പോള്‍ വിദര്‍ഭ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നതാണ് കണ്ടത്.

സെമി പ്രവേശം എന്ന ചരിത്ര നേട്ടം കൈവരിച്ച വിദര്‍ഭക്ക് അതേ സീസണില്‍ തന്നെ കന്നി കിരീടം നേടാനായത് അങ്ങനെയാണ്. കിരീട നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാകയെ തുരത്തി ഫൈനല്‍ പ്രവേശം നടത്തിയ വിദര്‍ഭ ക്വാര്‍ട്ടറില്‍ കേരളത്തെയും പരാജയപ്പെടുത്തിയാണ് ജൈത്ര യാത്ര തുടങ്ങിയത്. കിരീടം നേടിയത് വാനോളം പുകഴ്ത്താനുള്ള നേട്ടം തന്നെയാണെന്നത് സംശയം ഇല്ല. എന്നാല്‍ പരിമിതികള്‍ മറന്ന് ഇനിയും നേട്ടം കൈവരിച്ചാല്‍ മാത്രമേ വിദര്‍ഭക്ക് രഞ്ജിയില്‍ മാത്രമല്ല അന്താരാഷ്ടട്ര ക്രിക്കറ്റിനോടും ചേര്‍ത്ത് വെക്കാന്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ. …

Top