രഞ്ജിനി ഹരിദാസും സന്തോഷ് പണ്ഡിറ്റും റിമി ടോമിയും ഒരേ വേദിയില്‍; മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നും അടുത്തവാരും ശ്രദ്ധേയമാകുന്നത് ഇങ്ങനെ….

തിരുവനന്തപുരം: മഴവില്‍ മനോരമയില്‍ റിമി ടോമി അവതരിപ്പിക്കുന്ന ജനപ്രിയപരിപാടിയായ മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണു സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തുന്നത്. ഒപ്പം രഞ്ജിനി ഹരിദാസും അതിഥിയാകുന്നു. റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിയുടെ ടീസര്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തുകയാണ്.

‘കബാലി’യുടെ തീം സോങ്ങിന്റെ അകമ്പടിയോടെയാണു ഷോയിലേക്കു സന്തോഷ് പണ്ഡിറ്റിനെ എത്തിക്കുന്നത്. ‘മാഡം എല്ലാം ഒരു തുടക്കമാണ്’ എന്നു തുടങ്ങി മാസ് ഡയലോഗുകളുടെ പ്രളയം തന്നെയാകും ഷോയിലെന്ന സൂചനയാണു ടീസര്‍ നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നിങ്ങള്‍ ഇന്റലിജന്റാണോ?’ എന്ന റിമിയുടെ ചോദ്യത്തിന് എന്തുത്തരമാണു സന്തോഷ് നല്‍കുന്നതെന്ന് അറിയാന്‍ പരിപാടിയുടെ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ആടിപ്പാടി ഷോ തകര്‍ത്തുവാരുന്ന സന്തോഷ് പണ്ഡിറ്റിന് ഒടുവില്‍ രഞ്ജിനി ഹരിദാസ് മാലയിടുകയും ചെയ്യുന്നുണ്ട്. കളിയും ചിരിയും പാട്ടും നൃത്തവുമൊക്കെയായി ഞായറാഴ്ച രാത്രി 9.30നാണു മഴവില്‍ മനോരമയില്‍ ഒന്നും ഒന്നും മൂന്നു സംപ്രേഷണം ചെയ്യുന്നത്. നേരത്തെ ഫ്‌ളവേഴ്‌സ് ചാനലിലെ ശ്രീകണ്ഠന്‍ നായര്‍ ഷോ സന്തോഷ് പണ്ഡിറ്റിന്റെ സാനധ്യം കൊണ്ട് ഓണ്‍ലൈനില്‍ വൈറലായിരുന്നു.

Top