തിരുവനന്തപുരം: വെറുതയിരുന്ന് ബോറടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെയുള്ള തെറിവിളികള്‍ വായിക്കലാണ് പ്രധാന ഹോബിയെന്ന് രഞ്ജിനി ഹരിദാസ്.
മുന്‍കാലത്ത് മലയാളം കൃത്യമായി പറയാത്തതിന്റെ പേരിലായിരുന്നു രഞജിനിക്ക് തെറിവിളികള്‍ കേള്‍ക്കേണ്ടി വന്നത്. ഇതിന്റെ പേരില്‍ ജഗതി ശ്രീകുമാര്‍ ഒരു വേദിയില്‍ വച്ച് വിമര്‍ശിച്ചപ്പോള്‍ അതിന്റെ പേരിലും രഞ്ജിനിക്ക് സോഷ്യല്‍ മീഡിയയുടെ തെറിവിളികള്‍ കേള്‍ക്കേണ്ടി വന്നു. ഇങ്ങനെ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ തെറിവിളിക്കുന്നവരോട് രഞ്ജിനിക്ക് യാതൊരു പരിഭവവും ഇല്ലെന്നതാണ് മറ്റൊരു കാര്യം. ഇക്കാര്യം രഞ്ജിനി തന്നെ വ്യക്തമാക്കി. പീന്നീട് നായ സ്‌നേഹത്തിന്റെ പേരിലും കുറവിലാത്ത തെറിവിളികള്‍ കേള്‍ക്കേണ്ടി വന്നു.
ഫേസ്ബുക്കിലും മറ്റും സ്വന്തം പേജിലെത്തി തെറിവിളിക്കുന്നവരോട് രഞ്തിനിക്ക് കാര്യമായ ദേഷ്യമൊന്നുമില്ല. പകരം അതിനെ വളരെ പോസറ്റീവായി കാണുകയാണ് രഞ്ജിനി.പ്രത്യേകിച്ചും വല്ലാതെ വിഷമിച്ചിരിക്കുമ്പോള്‍, അല്ലെങ്കില്‍ ബോറടിച്ചിരിക്കുമ്പോള്‍. ആളുകളുടെ അഭിപ്രായം കേള്‍ക്കുന്നതു പോലെ ഒരു വിനോദം തനിക്ക് ജീവിതത്തിലില്ല. വല്ലാതെ ദുഃഖം വരുമ്പോള്‍ താന്‍ നേരെ ഫേസ്ബുക്കില്‍ കയറി നാട്ടുകാര്‍ ചീത്തവിളിച്ചത് വായിച്ച് രസിക്കുന്നതാണ് തന്റെ ഹോബി. ഇത്ര തമാശ മറ്റൊന്നിലും ഇല്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലാണ് രഞ്ജിനി ആ സത്യം തുറന്നു പറഞ്ഞത്