സ്വന്തം ലേഖകൻ
കോട്ടയം: എം ജി സർവകലാശാല ജീവനക്കാരുടെ ന്യായമായ അവകാശങ്ങളെ ചവിട്ടിയരച്ചു മുന്നോട്ട് പോയാൽ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോവാനുള്ള എല്ലാ പിന്തുണയും ജനാധിപത്യ ചേരിയിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കേരള എൻ ജി ഓ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു. എംപ്ലോയീസ് യൂണിയന്റെ അനിശ്ചിത കാല സമരം ആറാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു.
സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ , മുൻ സിൻഡികേറ്റ് അംഗം ജോർജ് വർഗീസ്, എൻ ജി ഓ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, ജില്ലാ സെക്രട്ടറി കെ വി ബോബിൻ വി .പി . , അഷ്‌റഫ് പറപ്പള്ളി , സോജോ തോമസ് , സഞ്ജയ് എസ് നായർ എന്നിവർ പ്രസംഗിച്ചു.
യൂണിയൻ കമ്മിറ്റിയംഗങ്ങളായ വിഷ്ണുരാജ് എൻ , ജിതിൻ ജോസ് , സാബു കെ, ലക്ഷ്മി എസ് പിള്ള , ദേവിക എസ് ദേവ് എന്നിവർ സമരത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാർ അഡ്മിൻ ബ്ലോക്കിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് മഹാത്മജിയുടെ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ നേതാക്കൾ ധർണ്ണ സമരം നടത്തി. സമരത്തിന് പിന്തുണയുമായി കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനും ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും വെള്ളിയാഴ്ച സമരപന്തലിൽ എത്തും