കേരളത്തില്‍ വീണ്ടും വനാക്രൈ ആക്രമണം; തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ 5 കംപ്യൂട്ടറുകൾ തകരാറിൽ

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിലെ അഞ്ച് കംപ്യൂട്ടറുകളിൽ വാണക്രൈ റാൻസംവെയർ ആക്രമണം. റാൻസംവെയർ തന്നെയാണോ ഇതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് റയിൽവേ വക്താവ് ഡോ.ടി.സുധീഷ് വ്യക്തമാക്കി.

ഓഫീസ് വിഭാഗത്തിലെ അഞ്ച് കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. ഇത് മൂലം യാത്രക്കാർക്ക് യാതൊരു പ്രയാസവും ഉണ്ടാകില്ല. റാൻസംവെയറാണോ അല്ല, മറ്റേതെങ്കിലും വൈറസ് ബാധയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രശ്നം വേഗത്തിൽ പരിഹരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ കേരളത്തിലെ വിവിധ പഞ്ചായത്തോഫീസുകളിൽ ആണ് വാണക്രൈ റാൻസംവെയർ ആക്രമണം നടന്നത്. ലോകം മുഴുവൻ കംപ്യൂട്ടറുകളിലെ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത് കോഡ് രൂപത്തിലേക്ക് മാറ്റുന്ന സോഫ്റ്റുവെയറാണിത്.

കമ്പ്യൂട്ടറുകളില്‍ കയറികൂടി ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സം വെയര്‍ വൈറസാണ് ലോകത്താകമാനം പ്രചരിച്ചത്. ബിറ്റ് കോയിനുകളായാണ് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടുക.

Top