രണ്‍വീറുമായുള്ള ബന്ധത്തെ കുറിച്ച് ദീപിക തുറന്ന് പറഞ്ഞിരിക്കുന്നു. രണ്‍വീറിന് മുന്നില്‍ നഗ്നയാവാന്‍ പോലും തനിക്ക് ഭയമില്ലെന്നാണ് ദീപിക പറഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളതെന്നും ദീപിക ആണയിടുന്നു.എന്റെ ആത്മസുഹൃത്തായ രണ്‍വീറിന് മുന്നില്‍ നഗ്നയാകാന്‍ പോലും എനിക്കു ഭയമില്ല. അങ്ങനെ നഗ്നയായി നിന്നാല്‍ പോലും അദ്ദേഹം എന്നെ ഉപദ്രവിക്കില്ല, അപമാനിക്കുകയുമില്ല. അക്കാര്യം എനിക്ക് ഉറപ്പുണ്ട്. അങ്ങനെയുള്ള പരസ്പര വിശ്വാസമാണ് ഞങ്ങള്‍ക്കിടയിലുള്ളത് ദീപിക പറഞ്ഞു.
തികച്ചും റൊമാന്റിക് ആയ മനസാണ് തനിക്കുള്ളതെന്നും ദീപിക പറഞ്ഞു. മെഴുകുതിരി വെളിച്ചത്തിലെ അത്താഴവും പൂക്കളും ഒക്കെ ഞാനിഷ്ടപ്പെടുന്നു. ഇവയെല്ലാം ഒരു പുരുഷന്റെ വ്യക്തിത്വത്തില്‍ ഉണ്ടാവുകയാണെങ്കില്‍ അത് നല്ല കാര്യമാണ്. എന്നാല്‍, തന്നെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഒരു പുരുഷന് എന്തെങ്കിലും ചെയ്യുന്നതെങ്കില്‍ താന്‍ വേറെ വഴി നോക്കുമെന്നും ദീപിക പറഞ്ഞു. ആത്മാവിനെ പോലും തുറന്നു കാട്ടാന്‍ കഴിയുന്ന തരം വിശ്വസ്തനാണ് അദ്ദേഹം. അതാണ് താന്‍ അദ്ദേഹത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും കാരണമെന്ന് ദീപിക പറഞ്ഞു. കുടുംബജീവിതത്തിന് വേണ്ടി കരിയര്‍ കളഞ്ഞുകുളിക്കില്ലെന്നും രണ്ടും കൊണ്ടുപോകുമെന്നും താരം പറഞ്ഞു. മറ്റുള്ള കാര്യങ്ങള്‍ക്കായി കരിയര്‍ ഹോമിക്കാന്‍ എന്തുകൊണ്ടാണ് പുരുഷന്മാര് തയ്യാറാകാത്തതെന്നും ചോദിച്ചു. പ്രണയം ഏറെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. കാമുകനുമൊത്തുള്ള ഡിന്നര്‍, പൂക്കള്‍ തുടങ്ങിയവയെല്ലാം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.
എല്ലാം പുരുഷന്റെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും. അത് സ്വാഭാവികമല്ലെങ്കില് പിന്നെ മറ്റുള്ളയാളെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ മാത്രമുള്ളതായിരിക്കും. അത് ശരിയാണെന്ന് തോന്നുന്നില്ല. രണ്വീറാണോ രണ്‍ബീറാണോ തനിക്ക് ചേര്‍ന്ന ജോഡി എന്നത് അപ്രസ്തമായ ചോദ്യമാണെന്നും വ്യത്യസ്ത രീതികള്‍ ആയതിനാല്‍ താരതമ്യം അപ്രാപ്യമാണെന്നും താരം പറയുന്നു.രണ്‍വീര്‍ സിംഗും ദീപിക പഡുകോണും നായികാനായകന്മാരാവുന്ന പുതിയ സിനിമയായ ബാജിറാവോ മസ്താനി ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും.