ഞാന്‍ വിവാഹം കഴിച്ചത് ലോകത്തു വച്ചേറ്റവും സുന്ദരിയെയെന്ന് രണ്‍വീര്‍, നാണംകൊണ്ട് ചിരിയടക്കാനാവാതെ ദീപിക

മുംബൈ: ബോളിവുഡ് ആരാധകര്‍ ആഗോഷമാക്കിയ വിവാഹമാണ് രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും. കല്യാണം കഴിഞ്ഞ് ഒരാവ്ച ആകുമ്പോഴും ആഘോഷങ്ഹല്‍ നിലയ്ക്കുന്നില്ല. കല്യാണ റിസപ്ഷന്റെ തിരക്കിലാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ കല്യാണ ചിത്രങ്ങള്‍ മാത്രമല്ല, റിസപ്ഷന്റെയും ചിത്രങ്ങള്‍ വൈറലാകുകയാണ്.

ഏറ്റവുമൊടുവില്‍ രണ്‍വീര്‍ ദീപികയെക്കുറിച്ച് വാചാലനാകുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് താന്‍ വിവാഹം ചെയ്തിരിക്കുന്നതെന്ന രണ്‍വീറിന്റെ പ്രസ്താവനയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ പുകഴ്ത്തല്‍ കേട്ട് ചിരിക്കുകയാണ് ദീപിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രണ്‍വീറിന്റെ സഹോദരി താരങ്ങള്‍ക്കായി മുംബൈയില്‍ ഒരുക്കിയ പാര്‍ട്ടിയിലാണ് രണ്‍വീര്‍ മനസ് തുറന്നത്. ഇരുവരും പതിവുപോലെ തന്നെ മനോഹരമായി അണിഞ്ഞൊരുങ്ങിയിരുന്നു. ദീപികയുടെ വസ്ത്രധാരണം ചിത്രകാരി ഫ്രിദ കാര്‍ലോയെ പോലെയുണ്ടെന്നും രണ്‍വീര്‍ പറഞ്ഞു. ഇരുവര്‍ക്കുമുള്ള വസ്ത്രം ഡിസൈന്‍ ചെയ്തത് മനീഷ് അറോറയായിരുന്നു.

Top