അഞ്ചാം ക്‌ളാസ്‌സുകാരിക്ക് പീഡനം;ഫോണ്‍കോള്‍ വഴി പ്രതികളെ കുടുക്കി

മണ്ണാര്‍ക്കാട്: അഞ്ചാം ക്‌ളാസ്‌സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍മാരെയും ഇതിന് കൂട്ടു നിന്ന ഉമ്മയെയും ഉമ്മൂമ്മയെയും പോലീസ് ഫോണ്‍കോളുകള്‍ പിന്തുടര്‍ന്ന് പിടികൂടി. വളാഞ്ചേരി പണ്ടികശാല പുത്തന്‍കോട്ടില്‍ അബ്ദുള്‍ഖാദര്‍ (ഖാദര്‍53) മലപ്പുറം കണ്ണമംഗലം പൂഞ്ചോലമാട് അഞ്ചുകണ്ടന്‍ വീട്ടില്‍ സാദീഖലി (33) എന്നി ഓട്ടോ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്.
ഒന്നരവര്‍ഷത്തോളം ഇവര്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. മണ്ണാര്‍ക്കാട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ്കുമാറും സംഘവുമാണ് ഇവരെ അറസ്റ്റു ചെയ്തത്. 2014 മുതല്‍ കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നു. വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടെങ്കിലും പൊലീസ് അന്വേഷണത്തില്‍ ആള്‍ക്കാരുടെ വിവരം നല്‍കാന്‍ ഉമ്മയോ ഉമ്മൂമ്മയോ തയ്യാറായിരുന്നില്‌ള. എന്നാല്‍, ലഭിച്ച ഫോണ്‍കോളുകള്‍ പരിശോധിച്ച് പ്രതികളെ പൊലീസ് കുടുക്കി. കുട്ടിയുടെ ഉമ്മ അടിക്കടി മലപ്പുറത്ത് വീടുപണിക്ക് പോകാറുണ്ട്. ഇവിടെനിന്ന് പരിചയപെ്പട്ട പ്രതികള്‍ ഇരുവരും ഓട്ടോറിക്ഷയിലും ബൈക്കിലുമായി പലപേ്പാഴായി ഇവരുടെ വീട്ടിലെത്തി മകളെ പീഡിപ്പിക്കയായിരുന്നു. പിന്നീട്, പൊലീസ് കുട്ടിയെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു.

Top