ക്രൂരമായി ബലാത്സംഗം ചെയ്ത ബന്ധുവിനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായി പതിമുന്ന് കാരി;പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല

ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങിയ പതിമൂന്ന് കാരിയ്ക്ക് വരാനായി എത്തുന്നത് അതേ പീഡകന്‍ തന്നെ !പീഡനത്തേക്കള്‍ വലിയ ക്രൂരതയാണ ഈ പെണ്‍കുട്ടിയോട് ലോകം കാണിക്കുന്നത്.

തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത ബന്ധുവിനെ കെട്ടാന്‍ ഈ പെണ്‍കുട്ടി നിര്‍ബന്ധിതാ യിരിക്കുകയാണ്. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും എതിര്‍പ്പ് വെറുതെയായിരിക്കുകയാണ്. ഈ 20കാരന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു. ഈ വിവാഹത്തിന് അനുകൂലമായി ടൂണീഷ്യന്‍ കോടതി വിധി പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇയാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നത്. ടുണീഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കെഫ് പ്രദേശത്ത് വച്ചാണീ വിവാഹം നടന്നിരിക്കുന്നത്. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബ്രദര്‍-ഇന്‍-ലോ ആണ് അവളെ വിവാഹം കഴിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹം തടസപ്പെടുത്താന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് അവര്‍ നിസ്സഹായരായി നോക്കി നില്‍ക്കവെയാണ് ചടങ്ങ് നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ടുണീഷ്യന്‍ ക്രിമിനല്‍ നിയമത്തിലെ ആര്‍ട്ടിക്കില്‍ 227 പ്രകാരമാണ് കോടതി ഇവരുടെ വിവാഹത്തിന് അനുകൂലമായി വിധിയെഴുതിയിരിക്കുന്നത്. ഇവിടുത്തെ നിയമപ്രകാരം 15 വയസുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ആള്‍ക്ക് ആറ് വര്‍ഷം വരെ ജയില്‍ ശിക്ഷനല്‍കാന്‍ വകുപ്പുണ്ട്. എന്നാല്‍ ഇരയെ വിവാഹം കഴിക്കുന്നതിലൂടെ അപരാധിയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ വകുപ്പുണ്ട്. ഇവിടെ ഇതാണ് സംഭവിച്ചിരിക്കുന്നത്. ഈ പ്രത്യേക കേസിന്റെ സവിശേഷത മാനിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഒരു ജഡ്ജി വെളിപ്പെടുത്തുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന അന്താരാഷ്ട്ര കരാറുകളെ നടപ്പിലാക്കി ഈ മേഖലയിലെ ആദ്യ രാജ്യമാണ് ടുണീഷ്യയെന്നും എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട ഈ വിവാദനിയമത്തില്‍ ഇനിയും രാജ്യം ഭേദഗതി വരുത്തിയിട്ടില്ലെന്നും ജഡ്ജ് പറയുന്നു. ഈ കോടതി വിധിയോടെ പ്രസ്തുത നിയമത്തെ ചൊല്ലി ടുണീഷ്യയില്‍ ചൂട് പിടിച്ച ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്

കോടതി ഉത്തരവിനെ തുടര്‍ന്ന് നിരവധി പേരാണ് കടുത്ത പ്രതിഷേധവുമായി ബുധനാഴ്ച പാര്‍ലിമെന്റിന് വെളിയിലെത്തിയിരിക്കുന്നത്. നിയമസംഹിതയിലെ കാലഹരണപ്പെട്ട ആര്‍ട്ടിക്കിള്‍ 227 നീക്കം ചെയ്യണമെന്നാണവര്‍ ആവശ്യപ്പെടുന്നത്. ഈ വിവാദ നിയമം ഭേദഗതി ചെയ്യാന്‍ താന്‍ ശ്രമിക്കുമെന്ന് വെള്ളിയാഴ്ച ടുണീഷ്യന്‍ പ്രധാനമന്ത്രി യൂസഫ് ചാഹെഡ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരു ബില്‍ 2014ല്‍ ടുണീഷ്യയില്‍ ഡ്രാഫ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അത് ഇന്നും പാര്‍ലിമെന്റില്‍ ചര്‍ച്ച കാത്ത് നിലകൊള്ളുകയാണ്. പഴയരീതിയിലുള്ളതും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും നിരാകരിക്കുന്നതുമായ നിയമങ്ങള്‍ ഇവിടെ അധികകാലം നിലനിര്‍ത്താനാവില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മിക്ക അറബ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ടുണീഷ്യയെന്നാണ് കണക്കാക്കപ്പെടുന്നത്. 2017ല്‍ ടുണീഷ്യയില്‍ കുട്ടികളുടെ വര്‍ഷമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. തന്റെ രാജ്യത്തെ കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നയം രൂപീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുള്ള പദ്ധതിയായിരിക്കുമിതെന്നും അദ്ദേഹം പറയുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് വിവാഹിതയായ പെണ്‍കുട്ടിയുടെ വെഡിങ് പാര്‍ട്ടി ഗവണ്‍മെന്റിന്റെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വേണ്ടെന്ന് വച്ചിരുന്നു. കുട്ടിയുടെ താല്‍പര്യം കണക്കാക്കാതെയുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചതെന്നാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് പ്രതിനിധി ഹൗദ അബൗദി പ്രതികരിച്ചിരിക്കുന്നത്.

Top