സിനിമാ ഡെസ്‌ക്
ന്യൂയോർക്ക്: സമ്മതമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കാൻ അത് കാമുകനായാലും അനുവാദമില്ല. എന്നാൽ, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ പലർക്കും ഇത്തരം അനുഭവം ഉണ്ടാകാറുണ്ട്. പുറത്തു പറയാൻ ഭയക്കുന്ന ആ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ആ നടി. നടിയും ഗായികയുമായ അബിഗെല്ല് ബ്രെസ്ലിനാണ് സ്വന്തം ജീവിതത്തിൽ നടന്ന ആ ക്രൂരമായ നിമിഷം ലോകത്തോട് തുറന്നു പറഞ്ഞത്. ഓസ്‌കർ, ബാഫ്റ്റ നോമിനേഷനുകൾ ലഭിച്ച ബ്രെസ്ലി ഇരുപത്തിയൊന്നാം വയസ്സിലാണ് ഒന്നരവർഷമായി അടക്കി സൂക്ഷിച്ച ക്രൂരത വെളിപ്പെടുത്തിയത്. കാമുകൻ ക്രൂരമായി ബലാത്സംഗം ചെയ്ത ദുരന്തം ഇൻസ്റ്റാഗ്രാമിലൂടെയാണ് തുറന്നടിച്ചത്.
പുറത്തറിയുന്നതു വരെ അതു ബലാത്സംഗമല്ല. ഒരു ഇരയായി ചിത്രീകരിക്കപ്പെടാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അയാൾ എന്നോട് ചെയ്തതെല്ലാം ഞാൻ ഉള്ളിൽ ഒതുക്കി. ആ ബലാത്സംഗം നടന്നതോടെ ഞാൻ തകർന്നു. പിന്നാലെ പുറത്തു പറഞ്ഞാൽ അത് കാമുകനായതിനാൽ പുറംലോകം അത് വേറൊരു രീതിയിൽ ചിത്രീകരിക്കും മാത്രമല്ല, ഞാൻ ആകെ തകർന്നിരുന്നു. സൺഷൈനിലെ താരം പറയുന്നു.
പിന്നാലെ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോർഡേഴ്സിനു താൻ ചികിത്സ തേടിയിരുന്ന കാര്യവും താരം വെളിപ്പെടുത്തുന്നു. ആ മാനസിക അവസ്ഥയിൽ നിന്നും പൂർണമായി പുറത്തു കടന്നെങ്കിലും ആ ക്രൂരതയുടെ ഓർമ്മകൾ മരിക്കുന്നില്ലെന്നും അടുത്ത സുഹൃത്തുക്കൾ പോലും സ്പർശിച്ചാൽ താൻ ഞെട്ടുമെന്നും താരം പേ ാസ്റ്റിൽ വ്യക്തമാക്കുന്നു.
തന്റെ കുടുംബത്തിന്റെയും തൻറെ ബന്ധുക്കളുടേയും വിഷമതകൾ മുന്നിൽക്കണ്ട് വെളിപ്പെടുത്താത്ത ദുരന്തം ലൈംഗീകാതിക്രമ വിരുദ്ധ വാരാചരണത്തിൻറെ ഭാഗമായാണ് ഒടുവിൽ ഇൻസ്റ്റഗ്രാമിൽ ലോകത്തോട് വെളിപ്പെടുത്തിയത്.
ബലാത്സംഗകേസുകളിൽ ഭൂരിപക്ഷവും വേട്ടക്കാർ രക്ഷപ്പെടുകയാണ് പതിവെന്നും അടുപ്പത്തിലാണ് എന്നതോ വിവാഹം കഴിച്ചതോ സ്ത്രീയുമായി ലൈംഗീക ബന്ധത്തിനുള്ള സമ്മതപത്രമല്ലെന്നും ബ്രെസ്ലിൻ തൻറെ പോസ്റ്റുകളിൽ തുറന്നടിക്കുന്നു.