കൊച്ചി: എറണാകുളം മുളവുകാട് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം പ്രാദേശിക നേതാവ് ഷഗി പോലീസില്‍ കീഴടങ്ങി. ഇയാള കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മുളവുകാട്ട് ഷഗിന്റെ മകന്റെ ക്ലാസില്‍ പഠിക്കുന്ന മൂന്നാം ക്ലാസുകാരിയെ ചെമ്മീന്‍ കെട്ടിനടുത്ത് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സംഭവത്തെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സിപിഎം ഷഗിയെ പുറത്താക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുളവുകാട്ട് കഴിഞ്ഞ ദിവസങ്ങളിലായി പ്രക്ഷോഭം നടത്തിവരുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേ സമയം പ്രതിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന പിടിവാശിയിലായിരുന്നു സിപിഎം ജില്ലാകമ്മിറ്റി. ഇത് സംബംന്ധിച്ച് വാര്‍ത്തകള്‍ പുറത്ത വരുന്നത് പോലും പാര്‍ട്ടി തടഞ്ഞിരുന്നു.