പീഡിപ്പിക്കാൻ വന്ന യുവാവിന് പെൺകുട്ടി കൊടുത്ത പണി; തിരുവനന്തപുരത്തെ സ്വാമിയുടെ അതേ അവസ്ഥ

തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ചതാണ് എന്നാണ് ആദ്യം വന്ന പരാതിയെങ്കിലും പിന്നീട് കാര്യങ്ങള്‍ പല വഴിക്ക് മാറി മറിയുകയുണ്ടായി.

ഏകദേശം സമാനമായ സംഭവം ആണ് മുംബൈയില്‍ ഉണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈയില്‍ അയല്‍വാസിയായ യുവാവിന്റെ പീഡനശ്രമത്തെ പെണ്‍കുട്ടി ചെറുത്തതും തിരുവനന്തപുരം മാതൃകയിലാണ്. പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപത്തിനാലുകാരന്റെ ലിംഗം പെണ്‍കുട്ടി ഛേദിച്ചു.

ഷംസീര്‍ ഷെയ്ഖ് എന്നയാളാണ് ഇരുപത്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

ജോലിക്കായി വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് സംഭവം. അവിടെ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പുറത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുന്നതിന് ഇടയില്‍ ആയിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വിളിച്ച് വരുത്തിയത്.

പുറത്തെ ബഹളത്തില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടതുമില്ല.

ഇതോടെ രക്ഷപ്പെടാന്‍ മറ്റ് വഴികളില്ലാതിരുന്ന പെണ്‍കുട്ടി കയ്യില്‍ കിട്ടിയ ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. മുറിവ് പറ്റിയതോടെ അക്രമി പെണ്‍കുട്ടിയെ വിട്ടു.

ശേഷം പെണ്‍കുട്ടി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും നേരെ പോലീസ് സ്‌റേറഷനില്‍ ചെന്ന് പരാതിപ്പെടുകയുമായിരുന്നു. ഉടനെതന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തി. പരുക്കേറ്റ് കിടന്ന ഷംസീറിനെ അറസ്റ്റ് ചെയ്തു

ഐപിസി സെക്ഷന്‍ 376, 511 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡിപ്പിക്കാന്‍ വന്ന അക്രമിയെ ധീരമായി നേരിട്ട പെണ്‍കുട്ടിയെ ഡിസിപി ഷഹാജി ഉമപ് അഭിനന്ദിച്ചു.

Top