തിരുവനന്തപുരം: ഇരുപത്തി മൂന്ന് കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ജനനേന്ദ്രീയം മുറിച്ച സ്വാമിയ്ക്ക് കൂട്ടായത് പെണ്‍കുട്ടിയുടെ അമ്മ. മാതാവുമായുള്ള ബന്ധം മുതലെടുത്താണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (54) വീട്ടില്‍ കടന്നുകൂടിയതും പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം തുടങ്ങിയതും.
യുവതിയുടെ പരാതിയില്‍ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ചോദ്യം ചെയ്യാനായി ഇവരെ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ പേട്ട പൊലീസ് സ്റ്റേഷനിലുള്ള യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ഇത്ര കടുത്ത പ്രയോഗം നടത്തേണ്ടി വന്നതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 23 -കാരിയായ യുവതിയെ പ്ലസ് വണില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മൊഴി.
കൊല്ലത്തെ ഒരു ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇവരുമായി അടുക്കുന്നത്. പിന്‍ക്കാലത്ത് യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോടെ ഇയാള്‍ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി ഇവരുടെ വീട്ടിലേക്ക് വന്ന് തുടങ്ങി.
ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ആരംഭിച്ചത്. ഇക്കാര്യം അറിഞ്ഞിട്ടും യുവതിയുടെ അമ്മ കാര്യമായി പ്രതികരിച്ചില്ലെന്നാണ് ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ മാതാവിനെതിരെയും ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വീട്ടില്‍ പതിവു സന്ദര്‍ശനം നടത്തിയിരുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്ന് യുവതി അറിഞ്ഞിരുന്നു. തുടര്‍ന്ന് കത്തി കൈയില്‍ കരുതി സൂക്ഷിക്കുകയായിരുന്നു.
പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്. രാത്രി 12.40-ഓടെയാണ് 54 വയസുകാരനായ ഹരിസ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലായിരുന്നു ഇയാള്‍.
തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോള്‍ ഇയാളുടെ ആരോഗ്യനിലയില്‍ മെച്ചമുണ്ട്. 15 വയസു മുതല്‍ പീഡനം പതിവാക്കിയ സ്വാമിക്കെതിരെ പോസ്‌കോ കുറ്റം ചുമത്തിയും കേസെടുത്തിട്ടുണ്ട്. യുവതിയ്ക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമെന്ന നിലയിലാണ് പൊലീസ് വിഷയം കൈകാര്യം ചെയ്യുന്നത്.