വയോധികയായ മാതാവിനൊപ്പം കഴിയുന്ന മൂകയും ബധിരയുമായ യുവതിയെ വീട്ടില്‍കയറി മാനഭംഗപ്പെടുത്തി

തൃപ്രയാര്‍: നാട്ടിക പള്ളം ബീച്ചില്‍ പട്ടാപ്പകല്‍ ബധിര-മൂക യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് വെള്ളം ചോദിച്ചെത്തിയ യുവാവാണ് 39കാരിയെ പീഡിപ്പിച്ചത്. യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭപാത്രത്തിന് മുറിവേറ്റിട്ടുണ്ട്. പീഡനം നടന്നതായി പ്രാഥമിക നടന്നതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.വയോധികയായ മാതാവിനൊപ്പം ഒറ്റമുറി വീട്ടില്‍ കഴിയുന്ന മൂകയും ബധിരയുമായ യുവതിയെയാണ് മാതാവ് പുറത്തുപോയ അവസരത്തില്‍ വീട്ടില്‍ക്കയറി മാനഭംഗപ്പെടുത്തിയത്. നാട്ടിക പഞ്ചായത്തില്‍ താമസിക്കുന്ന 40കാരിയാണ് മാനഭംഗത്തിനിരയായത്.peeda
പിതാവ് നേരത്തേ മരിച്ചതാണ്. വഞ്ചിക്കാര്‍ ഉപേക്ഷിക്കുന്ന മീന്‍ പെറുക്കിവിറ്റ് ലഭിക്കുന്ന വരുമാനംകൊണ്ടായിരുന്നു ഇരുവരുടെയും ജീവിതം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ തൃപ്രയാറില്‍ പോയി വന്ന മാതാവാണ് മകളെ രക്തം വാര്‍ന്നനിലയില്‍ കണ്ടത്. പാമ്പ് കടിച്ചതാണെന്നുകരുതി നാട്ടുകാരെ വിളിച്ചുവരുത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ക്രൂര മാനഭംഗത്തിനിരയായതായി കണ്ടത്തെിയത്.
ജനനേന്ദ്രിയത്തിലും ഗര്‍ഭപാത്രത്തിലും മുറിവേറ്റനിലയിലായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം വീട് മുദ്രവെച്ച് അന്വേഷണം തുടങ്ങി. വീടിന്‍െറ പിന്നിലെ ഷെഡില്‍ ബലപ്രയോഗം നടന്ന ലക്ഷണങ്ങള്‍ പൊലീസ് കണ്ടത്തെി.

യുവതി ധരിച്ച വസ്ത്രം കീറിമുറിച്ച് സമീപത്തെ തെങ്ങിന്‍കുഴിയില്‍ എറിഞ്ഞനിലയിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും ഒളിവിലാണെന്നും സൂചനയുണ്ട്.മാതാവ് പുറത്തുപോകുന്ന സന്ദര്‍ഭങ്ങളില്‍ യുവതി അയല്‍വീട്ടിലോ സമീപത്തെ അങ്കണവാടിയിലോ മറ്റുമാണ് ഇരിക്കുക. വെള്ളിയാഴ്ച അങ്കണവാടിയിലായിരുന്നു. 3.15ന് അങ്കണവാടി വിട്ടപ്പോഴാണ് പോന്നത്. പിന്നീട് സമീപത്തെ വീട്ടില്‍ പോയശേഷമാണ് സ്വന്തം വീട്ടിലത്തെിയത്.
റൂറല്‍ എസ്.പി ആര്‍. നിശാന്തിനി ആശുപത്രിയിലത്തെി മാതാവില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധനയില്‍ പങ്കെടുത്തു. പൊലീസ് നായ വീട്ടുമുറ്റത്തുനിന്ന് ലഭിച്ച സിഗററ്റ് കുറ്റിയില്‍ മണംപിടിച്ച് സമീപ സ്ഥലങ്ങളില്‍ നടന്നശേഷം വീട്ടുമുറ്റത്തേക്കുതന്നെ വന്നു. ഡിവൈ.എസ്.പി സുരേഷ് കുമാര്‍, സി.ഐ ആര്‍. രതീഷ് കുമാര്‍, അഡീഷനല്‍ എസ്.ഐ ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top