കോഴഞ്ചേരി: പീഡനക്കേസില്‍ മുങ്ങിനടന്നിരുന്നയാള്‍ പോലീസ പിടിയില്‍. മല്ലപ്പള്ളിസ്വദേശി സൈമണ്‍ ജോണിനെ(30)യാണ് ഇന്നലെ പൊന്‍കുന്നത്തുനിന്ന് അറസ്റ്റു ചെയ്തത്. മല്ലപ്പള്ളി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. 2012ല്‍ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. പെന്തക്കോസ്തുസഭയിലെ പാസ്റ്റര്‍ ചമഞ്ഞെത്തിയ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വച്ചാണ് പീഡനം നടന്നത്.
പൊന്‍കുന്നത്തു മറ്റൊരു സ്ത്രീയോടൊപ്പം സൈമണ്‍ താമസിക്കുന്നെന്ന വിവരത്തേ തുടര്‍ന്ന് കോഴഞ്ചേരി സിഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പോലീസിനെ കണ്ട ഇയാള്‍ പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലേക്കാണ് ഓടിക്കയറിയത്. തന്നെ കൊല്ലാന്‍ വരുന്നേയെന്നു പറഞ്ഞാണ് ഇയാള്‍ സ്റ്റേഷനില്‍ ഓടിക്കയറിയത്. പിന്നാലെയെത്തിയ പോലീസ് സംഘം പൊന്‍കുന്നം പോലീസിനെ വിവരം ധരിപ്പിച്ചാണ് ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നു പോലീസ് പറഞ്ഞു. ഇന്നു കോടതിയില്‍ ഹാജരാക്കും.