ഭീഷണിപ്പെടുത്തി പീഡനശ്രമം ബിഷപ്പിനെതിരെ കേസ് !!!പീഡനപരാതി പറയാനെത്തിയ യുവതിയെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ബിഷപ്പിന്റെയും സഹായിയുടേയും പേരില്‍ കേസ്; യുവതി വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്

ബെംഗളൂരു: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഷപ്പിനെതിരെ കേസ് !!.ബിഷപ്പിന്റെ സഹായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതി പറയാൻ ബിഷപ്പിനടുത്ത് എത്തിയ യുവതിയെയാണ് ബിഷപ് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത് .ദളിത് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു. ബിഷപ്പിന്റെ സഹായിക്കെതിരെ യുവതി നല്‍കിയ ലൈംഗീകാതിക്രമ കേസ് ഒത്തു തീര്‍പ്പാക്കാന്‍ വിളിച്ചു വരുത്തിയതിന് ശേഷം യുവതിയെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.യുവതിയെ ആക്രമിച്ചെന്ന കേസില്‍ ബെംഗളൂരു ഹോളി ട്രിനിറ്റി ചര്‍ച്ച്‌ സി.എസ്‌ഐ. ബിഷപ്പ് പി.കെ. സാമുവേല്‍, സഹായി വിനോദ് ദാസന്‍ എന്നിവരുടെ പേരിലാണ് കേസ്. യുവതിയുടെ പരാതിക്ക് പിന്നാലെ ശിവാജിനഗര്‍ പൊലീസാണ് കേസെടുത്തത്.

ബിഷപ്പിന്റെ സഹായി വിനോദ് ദാസന്റെ പേരില്‍ ആറ് വര്‍ഷം മുന്‍പ് കൊത്തന്നൂര്‍ പൊലീസില്‍ യുവതി പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. നിലവില്‍ വിചാരണ നടക്കുന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെയായിരുന്നു അതിക്രമം. കഴിഞ്ഞ ദിവസം ശിവാജിനഗര്‍ സി.എസ്‌ഐ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാതാവിന് കൂട്ടിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തി ബിഷപ്പും സഹായിയും ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈസ്റ്റ് ഡിസിപി ഹര്‍ഷയാണ് ഇക്കാര്യം വ്യക്തമാാക്കിയത്. കഴിഞ്ഞ മാസം 21ന് ഒത്തു തീര്‍പ്പിനെന്ന് പറഞ്ഞ് യുവതിയേയും ഭര്‍ത്താവിനേയും ട്രിനിറ്റി ചര്‍ച്ചിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഈ സമയത്തും അദ്ദേഹം തങ്ങളോട് മോശമായാണ് സംസാരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സ്ത്രീയെ അപമാനിക്കാനുദ്ദേശിച്ച്‌ കൈയേറ്റം ചെയ്യല്‍ (354ാം വകുപ്പ്), അന്യായമായി ഭീഷണിപ്പെടുത്തല്‍ (506ാംവകുപ്പ്) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിഷപ്പിന്റെ പേരില്‍ കേസെടുത്തത്.

2013 ലാണ് കൊത്തന്നൂര്‍ പോലീസില്‍ വിനോദ് ദാസിനെതിരെ യുവതി പരാതി നല്‍കുന്നത്. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതിയെയും ഭര്‍ത്താവിനെയും ബിഷപ്പ് വിളിപ്പിച്ചിരുന്നു.ഇതനുസരിച്ച്‌ ജനുവരി 21 ന് ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ എത്തിയ യുവതിക്ക് വിനോദിനെതിരെയുള്ള കേസ് പിന്‍വലിച്ചാല്‍ 1 കോടി രൂപയും സഭയില്‍ ജോലിയും നല്‍കാമെന്ന് ബിഷപ്പ് വാഗ്ദാനം ചെയ്തു. വിസമ്മതിച്ച യുവതിയെ ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ജനുവരി 31 ന് യുവതിയുടെ അമ്മയെ ചികിത്സിച്ചിരുന്ന സിഎസ്‌ഐ ആശുപത്രിയില്‍ സാമുവല്‍ എത്തുകയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇത് കൂട്ടാക്കാതിരുന്ന യുവതിയും സാമുവലും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ യുവതി വിഷം കുടിക്കുകയും ചെയ്യുകയായിരുന്നു.യുവതിയുടെ പരാതിയെത്തുടര്‍ന്ന് ബിഷപ്പിനെതിരെ സ്ത്രീ പീഡനത്തിനും വധശ്രമത്തിനും കേസെടുത്തതായി ഹലസൂരു ഡിസിപി ഹര്‍ഷ അറിയിച്ചു.

എന്നാല്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിഷപ്പ് രംഗത്തെത്തി. തനിക്കെതിരെ പരാതി നല്‍കിയ യുവതിയെ അറിയില്ലെന്നും സംഭവം നടന്നെന്ന് പറയുന്ന ദിവസം യുവതിയും ഭര്‍ത്താവും വീട്ടിലേക്ക് വന്നിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു.ഒരു പുരോഹിതന്‍ എന്ന പേരില്‍ വിനോദ് ദാസന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തത് എന്തിനാണെന്ന് അറിയില്ല. മാത്രമല്ല ഇതൊരു കെട്ടിച്ചമച്ച കഥയാണ് എന്നും ബിഷപ് പറയുന്നു.ടൗണ്‍ പള്ളിയിലെ അംഗമായ വിനോദ് ദാസനെ അറിയാം. പൊലീസിലും ജുഡീഷ്യറിയിലും പൂര്‍ണവിശ്വാസമുണ്ട്. കേസ് പൊലീസ് അന്വേഷിക്കട്ടെ. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം യുവതിയുടെ പേരില്‍ പരാതികൊടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും ബിഷപ്പ് പറഞ്ഞു.

Top