മലപ്പുറം: ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ദളിത് യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മലപ്പുറം ചങ്ങരംകുളം മാന്തടം തൊട്ടില്‍വളപ്പില്‍ ടി വി സുലൈമാനെ(45)തിരെയാണു കേസ്. കേസില്‍പ്പെട്ടതോടെ സുലൈമാന്‍ ഒളിവില്‍ പോയി.
പഞ്ചായത്തു പ്രസിഡന്റായിരിക്കെ ഹരിജന്‍ യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
യൂത്ത് കോണ്‍ഗ്രസിന്റെ വെളിയങ്കോടു ബ്ലോക്ക് ഭാരവാഹിയായിരുന്നു ഇയാള്‍. ആലങ്കോട് പഞ്ചായത്തു പ്രസിഡന്റായിരിക്കെ 2009-2012 കാലഘട്ടത്തിലാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. വീട്ടുജോലിക്കെത്തിയ എറവക്കാടു സ്വദേശിനിയാണു പീഡനത്തിന് ഇരയായത്.
നിരന്തര പീഡനത്തിനൊടുവില്‍ ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. ചാലിശേരി പൊലീസില്‍ നല്‍കിയ പരാതി പിന്നീടു ചങ്ങരംകുളം പൊലീസിനു കൈമാറുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് സുലൈമാന്‍ ഒളിവില്‍ പോകുകയായിരുന്നു.