ക്രൈം റിപ്പോർട്ടർ
ന്യൂഡൽഹി: പ്രസവത്തെ തുടർന്ന ആശുപത്രിയിലെ അത്യഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 23 കാരിയെ ആശുപത്രി കിടക്കയിൽ വച്ചു പീഡനത്തിനിരയാക്കി. പ്രസവിച്ചു മണിക്കൂറുക മാത്രം പൂർത്തിയാക്കിയ ശേഷം തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടക്കുമ്പോളായിരുന്നു ആശുപത്രി ജീവനക്കാരൻ ചമഞ്ഞെത്തിയ ആൾ അത്യാഹിത വിഭാഗത്തിനുള്ളിൽ വച്ചു വീട്ടമ്മയെ പീഡനത്തിനിരയാക്കിയത്.
ന്യൂഡൽഹിക്കു സമീപത്തെ ബ്രംഹശക്തി സഞ്ജീവനി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. 23 കാരിയായ വീട്ടമ്മയാണ് ആശുപത്രിയിൽ ഒരു കുഞ്ഞിനു ജന്മം നൽകിയത്. തുടർന്നു ഇവർക്കു ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നു അത്യാഹിത വിഭാഗത്തിലേയ്ക്കു ഇവരെ മാറ്റുകയും ചെയ്തിരുന്നു. അത്യാഹിത വിഭാഗത്തിൽ ഇവർ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ ബോധം തെളിഞ്ഞപ്പോഴാണ് താൻ ലൈംഗിക പീഡനത്തിനിരയായതായി ഇവർ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും വെളിപ്പെടുത്തിയത്.
തുടർന്നു ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതർ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തു. പൊലീസിന്റെ പരിശോധനയിൽ ആശുപത്രിക്കുള്ളിലേയ്ക്കു അജ്ഞാതനായ ഒരാൾ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഡോക്ടർ ചമഞ്ഞ് കാറിൽ വന്നിറങ്ങുന്ന വ്യക്തി ആശുപത്രിയിലെ ഐസിയുവിനുള്ളിലേയ്ക്കു വരെ കയറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ആശുപത്രി അത്യാഹിത വിഭാഗത്തിലെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചിരിക്കുന്നത്. ആശുപത്രി ജീവനക്കാരോ ഡോക്ടറോ തന്നെയാവാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
പീഡനത്തെ തുടർന്നു അമിതമായ രക്തസ്രാവം അനുഭവപ്പെട്ട പെൺകുട്ടിയെ ഉടൻ തന്നെ വീണ്ടും അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ഇവരെ ഒരാഴ്ച കൂടി അത്യാഹിത വിഭാഗത്തിൽ തന്നെ പ്രവേശിപ്പിക്കണമെന്ന നിർദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.