ഫേയ്‌സ് ബുക്കിലുടെ പരിചയെപ്പെട്ട യുവതിയെ സിനിമയിലഭിനയിക്കാന്‍ ക്ഷണിച്ചു; സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

കൊച്ചി: നടിയുടെ തട്ടികൊണ്ടപോയ പള്‍സര്‍ സുനിയ ക്രൂരതയ്ക്ക് പിന്നാലെ മറ്റൊരു സിനിമാ മേഖലയിലെ ഡ്രൈവറുടെ പീഡനം കൂടി പുറത്ത്. വൈക്കം സ്വദേശിനിയായ യുവതിയെയാണ് എറണാകുളം പാടിവട്ടത്തുള്ള ആകാശ് ഫിലിംസ് എന്ന സിനിമാ ഷൂട്ടിങ് സ്റ്റുഡിയോയില്‍ പീഡനത്തിനിരയാക്കിയത്.

പീഡനത്തില്‍ ഗര്‍ഭിണിയായ യുവതി നല്‍കിയ പരാതിയില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയും ഇപ്പോള്‍ വൈക്കം ടി.വി പുരം പയറാട്ടുകോളനിയില്‍ താമസിക്കുന്ന ചെറുപുര വീട്ടില്‍ അനീഷ് (30) നെ എറണാകുളം ടൗണ്‍ നോര്‍ത്ത് സി.ഐ ടി.ബി. വിജയന്‍ അസ്റ്റ് ചെയ്തതു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ജൂലൈ മാസത്തിലാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ എറണാകുളം പാടിവട്ടത്തുള്ള ആകാശ് ഫിലിംസ് എന്ന സിനിമാഷൂട്ടിങ് നടക്കുന്ന സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തി അനീഷ് പീഡിപ്പിക്കുകയായിരുന്നു. സിനിമാ സ്റ്റുഡിയോയിലെ ഡ്രൈവറായിരുന്ന പ്രവീണ്‍ എന്നയാളാണ് പ്രതിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത്. പ്രതി നിരവധി സ്ഥാപനങ്ങളുടെ ഉടമയാണെന്നും പാടിവട്ടത്തുള്ള സ്റ്റുഡിയോ ഇയാളുടേതാണെന്നും പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

സിനിമാ മോഹവുമായി കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പ്രതി തന്ത്ര പൂര്‍വം സ്റ്റുഡിയോയിലെത്തിക്കുകയായിരുന്നു. താന്‍ പനിപിടിച്ചു കിടക്കുകയാണെന്നും കാണാന്‍ വരണമെന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് യുവതി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് യുവതിയെ സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് റൂമിലിട്ട് പീഡിപ്പിക്കുകയായിരുന്നു. പീഢനത്തിനു പുറമേ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും പ്രതി പകര്‍ത്തി. ഇതൊക്കെ സിനിമയില്‍ സാധാരണമാണെന്നായിരുന്നു വിശദീകരണം.

വിവരം പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ യുവതിയെ വിവാഹം കഴിക്കാമെന്ന വാഗദ്ാനം നല്‍കി. തുടര്‍ന്ന് സ്റ്റുഡിയോയില്‍ വച്ചു പകര്‍ത്തിയ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്ട്‌സ് അപ്പ് വഴി പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തശേഷം ആ ചിത്രങ്ങള്‍ വാട്ട്‌സ് അപ്പ്വഴിയും ഫേസ് ബുക്ക് വഴിയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലാക്കി അകലംപാലിച്ച പ്രതി തന്നെ കബളിപ്പിക്കുകയാണെന്ന് മനസിലാക്കിയ യുവതി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഫോണ്‍ ഉപേക്ഷിച്ച് കൊല്ലം ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് പന്നിഫാമിലും തൃശൂര്‍ മാറ്റാംമ്പുറത്ത് പന്നി ഫാമിലും പോലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. ഒളിവിലായിരുന്നപ്പോഴും ഫേസ് ബുക്ക് മെസഞ്ചര്‍ വഴി പ്രതി നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. എറണാകുളം എ.സി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് പാലാരിവട്ടം സിഗ്നലിനടുത്ത് വെച്ച്പ്രതിയെ പിടികൂടിയത്.

Top