ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് സ്‌പെഷ്യൽ ക്ലാസ് ; യോഗ – കരാട്ടെ ക്ലാസ്സുകളുടെ മറവിൽ പീഡനം നടത്തിയ പൊന്നാനി സ്വദേശി അറസ്റ്റിൽ

മലപ്പുറം: കരാട്ടെ പഠിക്കാന്‍ വന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരശീലകന്‍ അറസ്റ്റില്‍.മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് ആണ് പോലീസിന്റെ പിടിയിലായത്. കൊച്ചി മരട് നിരവത്ത് റോഡില്‍ ബോധി ധര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപന ഉടമയാണ് ഇയാള്‍.

തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് വീണ്ടും ഇയാള്‍ അറസ്റ്റിലായത്. പീഡനക്കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പീഡനം നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മരടില്‍ കെട്ടിടം വാടകയ്‌ക്ക് എടുത്ത് കരാട്ടെ-യോഗ പരിശീലനം നടത്തി വരികയാണ് രഞ്ജിത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളും പുരുഷന്മാരടക്കം നിരവധി പേര്‍ ഇയാളുടെ അടുത്ത് പരിശീലനത്തിന് എത്തിയിരുന്നു. ഒറ്റയ്‌ക്ക് വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാന്‍ രാവിലെയും ഇയാള്‍ സ്‌പെഷ്യല്‍ ക്ലാസ് നടത്തിയിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. അതിരാവിലെ മറ്റാരും വരാത്ത സമയത്തായിരുന്നു പരാതിക്കാരിയായ യുവതിയ്‌ക്ക് സമയം ക്രമീകരിച്ചിരുന്നത്.

സമാനരീതിയില്‍ ചെന്നൈ സ്വദേശിയെ ചൂഷണം ചെയ്ത സംഭവത്തിലാണ് ഇയാള്‍ ആദ്യം അറസ്റ്റിലാകുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് സംഭവം. വിചാരണ നടക്കുന്ന ഈ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു വീണ്ടും പീഡനം.

ഒട്ടേറെ പേര്‍ ഇയാളുടെ പീഡനത്തിന് ഇരയായതായാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം മലപ്പുറത്തേയ്‌ക്ക് മുങ്ങിയ രഞ്ജിത്തിനെ പൊന്നാനിയിലെത്തിയാണ് പോലീസ് പിടികൂടുന്നത്.

Top