കോട്ടയം:സുഹൃത്ത് എന്ന വാക്കിന്റെ വിലയെ വരെ പീഡിപ്പിക്കുന്ന വിധത്തില്‍ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച ക്രൂരത!സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു മുങ്ങിയശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചെത്തി വിവാഹ വാഗ്ദാനം നല്കി വീണ്ടും പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി. എറണാകുളം ഇടപ്പള്ളി മാറമ്പള്ളി ആട്ടാംവീട്ടില്‍ എ.ടി. ബാബുവി(57)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു മുങ്ങിയശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചെത്തി വിവാഹ വാഗ്ദാനം നല്കി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.കുടയംപടി സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ബാബു.
1990ല്‍ കുടയംപടിയിലെ വീട്ടില്‍വച്ചു യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം ബാബു കടന്നു കളയുകയായിരുന്നു. വൈകാതെ യുവതിയുടെ ഭര്‍ത്താവ് മരിച്ചു. ആരും തുണയില്ലാത്ത യുവതിയെ അനുനയിപ്പിച്ച് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അടുത്തു കൂടിയ ബാബു വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു. എന്നാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാകാതിരുന്നതോടെ യുവതി പരാതി നല്‍കുകയായിരുന്നു