ക്രൈം ഡെസ്‌ക്
കൊൽക്കത്ത: കാമവെറിയൻമാരുടെ ക്രൂരതയ്ക്കു മുന്നിൽ പത്തു വയസുകാരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾക്കു യാതൊരു വിലയുമില്ലായിരുന്നു. ക്രൂരതകളുടെ അതിർവലകൾ ലംഘിച്ച ആ കാമവെറിയൻമാർ ചേർന്ന് കുട്ടിയുടെ ജീവനും ജീവിതവും കവർന്നു. ബംഗാളിലെ മുറിഗംഗയിൽ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
രാവിലെ സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് രാഷ്ട്രീയ കക്ഷികളുമായി ബന്ധമുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസിന് ഇതുവരെ ഈ ആരോപണം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽപ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.