ന്യൂഡല്‍ഹി: രാജ്യത്തെ ലോകത്തിന് മുന്നില്‍ നാണം കെടുത്തി ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഉത്തര്‍ പ്രദേശില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലാത്സംഗ വീഡിയോകള്‍ വ്യാപകമായി ലോക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കപ്പെടുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത.് മൊബൈല്‍ഫോണില്‍ ഷൂട്ട് ചെയ്ത ഇത്തരം വീഡിയോകളില്‍ ഒന്നിന് 20 മുതല്‍ 200 രൂപ വരെയാണ് കടക്കാര്‍ ഈടാക്കുന്നത്. ലോക്കല്‍ ഫിലിംസ്, വാട്ട്സാപ്പ് സെക്സ് വീഡിയോസ് എന്നിങ്ങനെ അറിയപ്പെടുന്ന ബലാല്‍സംഗ വീഡിയോകളില്‍ ഇരയേയും അവരുടെ നിലവിളിയും വ്യക്തമായി മനസ്സിലാവും.
മീററ്റിലും പരിസരപ്രദേശങ്ങളിലും അല്‍ജസീറ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തായത്. പ്രദേശവാസികള്‍ക്ക് അല്ലാതെ ‘സാധനം’ കൊടുക്കരുതെന്ന് കടക്കാര്‍ക്ക് പ്രത്യേക നിര്‍ദേശമുള്ളതായും അല്‍ജസീറ കണ്ടെത്തി. വീഡിയോ നിര്‍മിച്ച ശേഷം ഇരയെ ബ്ലാക്മെയില്‍ ചെയ്യുന്നതായും ഇടപാടില്‍ രക്തബന്ധുക്കള്‍ക്കും പങ്കുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. മൊബൈല്‍ ഫോണില്‍ വാട്ട്സാപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകള്‍ വില്‍ക്കാനോ വാങ്ങാനോ ആര്‍ക്കും ഒരു മടിയുമില്ല.
താന്‍ ഗ്രാമത്തിനടുത്തുള്ള കടകളില്‍ നിന്ന് ‘പോണ്‍’ വീഡിയോകള്‍ വാങ്ങാറുണ്ടെന്ന് സഹാറന്‍പൂര്‍ നിവാസിയായ ഒരു യുവാവ് പറയുന്നു. ഈ വീഡിയോകള്‍ തന്റെ മനസ്സിന് പ്രത്യേകസുഖം നല്‍കാറുണ്ടത്രേ. ഇത്തരം വീഡിയോകള്‍ പ്രത്യേകമായി തരംതിരിക്കാതെ മറ്റു അശ്ലീല വീഡിയോകള്‍ക്കൊപ്പമാണ് അയാള്‍ തന്റെ ലാപ്ടോപ്പില്‍ സൂക്ഷിക്കുന്നത്.
ദിനേന വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കച്ചവടത്തില്‍ പോലിസും നിസംഗമായ നിലപാടാണ് സ്വീകരിക്കുന്നത്. റേപ് വീഡിയോയോ ? അതെന്താണ് എന്നായിരുന്നു ഷഹാറന്‍പൂര്‍ റേഞ്ച് ഡിസ്ട്രിക്ട് പോലിസ് ഇന്‍സ്പെക്ടര്‍ എകെ ഷാഹിയുടെ മറുപടിയെന്ന് അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ലേറ്റസ്റ്റ്, ഹോട്ടസ്റ്റ് വീഡിയോകളിലെ സ്ത്രീയെ ആരെന്നാണാണ് കൗമാരക്കാരായ ഉപഭോക്താക്കള്‍ പോലും അറിയേണ്ടതെന്ന് കടക്കാരിലൊരാള്‍ പറയുന്നു.
ബലാല്‍സംത്തിന് ഇരയായ ശിഖ (പേര് യഥാര്‍ത്ഥമല്ല) പറയുന്നു. ”ഇത്തരം വീഡിയോകളിലെ പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മുസഫര്‍നഗറിലെ ചപര്‍ വില്ലേജില്‍ ബലാല്‍സംഗത്തിനിരയായ ഒരു പെണ്‍കുട്ടി അവളുടെ വീഡിയോ വാട്ട്സാപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ഇയ്യിടെ ആത്മഹത്യ ചെയ്തിരുന്നു.”
ഒരു സൈറ്റ് നിരോധിച്ചുകഴിഞ്ഞാല്‍ മറ്റൊന്ന് തുടങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നതാണ് നടപടിയെടുക്കുന്നതിനുള്ള വെല്ലുവിളിയായി കണക്കാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതോടെ ഇരയായ പെണ്‍കുട്ടി ‘ഇന്ത്യയുടെ മകള്‍’ എന്ന പാരമ്പര്യ വിളിപ്പേരിലേക്ക് ലളിതവല്‍ക്കരിക്കപ്പെടുന്നു. ബലാല്‍സംഗ വീഡിയോകളെ ഒരിക്കലും പോണോഗ്രഫിയുടെ പട്ടികയില്‍പ്പെടുത്താനാവില്ല എന്നും ഉദ്യോസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം പോണ്‍ വീഡിയോകള്‍ ഉഭയസമ്മതപ്രകാരം ചിത്രീകരിക്കുന്നതാണ്. എന്നാല്‍ ബലാല്‍സംഗം തികച്ചും ക്രൂരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ അവ റെക്കോര്‍ഡ് ചെയ്യുന്നതും കുറ്റമാണ്. ഇത്തരം വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന പ്രവണത ഇന്ത്യയൊട്ടാകെയുള്ള കുറ്റകൃത്യമാണെന്ന് സാമൂഹിക പ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്‍ പറയുന്നു.