ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ച് മോശം അനുഭവം ഉണ്ടായതായി നടി ഇഷ ഗുപ്ത. സുഹൃത്തുക്കള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ എത്തിയതായിരുന്നു ഇ ഗുപ്ത. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തനിക്ക് ഉണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുന്നത്.
ആയാള്‍ എന്ന് കണ്ണുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്നു എന്ന് പറഞ്ഞാണ് ഇഷ ഗുപ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഉള്ള ആളെ തനിക്ക് അറിയില്ലെന്നും ഇത് ആരാണെന്ന് കണ്ടെത്തണം എന്നും നടി ആവശ്യപ്പെടുന്നു. വീഡിയോയില്‍ ഇഷയുടെ അടുത്തു നിന്നും കുറച്ച് അകലെയാണ് അയാള്‍ ഉള്ളത്.
തന്നെപ്പോലെ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരും അനുഭവം ഉണ്ടാവുകയാണെങ്കില്‍ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്താകും എന്നും താരം ചോദിക്കുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നു. എന്നിട്ടും അയാള്‍ തന്നെ ബലാത്സംഗം ചെയ്യുന്നതുപോലെയാണ് തനിക്ക് തോന്നിയത് എന്നും ഇഷ ട്വിറ്ററില്‍ കുറിച്ചു