ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു- നിങ്ങളുടെ അഭിപ്രായം എന്താണ് ? ആദ്യം തന്നെ ചോദിക്കുന്നത് കൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ തന്നെ ആണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. സംഭവം നടന്നത് മഹാരാഷ്ട്രയില്‍ ആണ്. പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ റോഡില്‍ വെച്ച് വെട്ടികൊന്നത്. കേസില്‍ പ്രതിക്ക് ബാലനീതി ബോര്‍ഡ് ആണ് ജാമ്യം അനുവദിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത പ്രതിയെ വെട്ടികൊല്ലാന്‍ എടുത്ത ഈ ധീരമായ തീരുമാനം ശരിയാണോ ? അതോ തെറ്റോ ?
ബലാത്സംഗക്കേസില്‍ പെട്ട പെണ്‍കുട്ടി നേരിട്ട് എത്തി പോലീസിന് പരാതി കൊടുത്തു. എന്നാല്‍ പ്രതിക്ക് പ്രായപൂർത്തിയാകത്തതിനാല്‍ കുട്ടികളുടെ കോടതി ജാമ്യം അനുവദിച്ചു. കുട്ടികള്‍ ബലാത്സംഗം ചെയ്താല്‍ അത് തെറ്റല്ലേ ? നീതി കിട്ടേണ്ട സ്ഥലം പ്രതിയോടൊപ്പം നിന്നാല്‍ വിധി ഇങ്ങനെ നടപ്പാക്കേണ്ടി വരും എന്നാണ് ഈ അനിഷ്ട്ട സംഭവങ്ങള്‍ തെളിയിക്കുന്നത്. ജാമ്യം കിട്ടിയതറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് പ്രതിയെ ഈ ഭൂമിക്ക് ഭാരമായി വെയ്ക്കാന്‍ ഇനി അനുവദിക്കില്ല എന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാനും അദ്ദേഹം മടിച്ചില്ല. ഏതൊരു അച്ഛനും ഒന്ന് പതറിപോകും ഇങ്ങനെ ഒരു സാഹചര്യത്തില്‍. സ്വന്തം മകളുടെ മാനം നഷ്ട്ട പെട്ട ഒരച്ഛന്റെ വേദന പറഞ്ഞറിയിക്കെണ്ടാതുണ്ടോ ?
കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയ പ്രതിയെ കൊല്ലാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ അവളെയും കൂട്ടി നേരെ പോയത് പ്രതിയുടെ വീട്ടിലേക്ക്. കയ്യില്‍ കരുതിയ മൂര്‍ച്ചയേറിയ വാള് ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിച്ചു. ഇത് തടയാന്‍ വന്ന പ്രതിയുടെ മാതാ പിതാക്കള്‍ക്കും പരിക്കേറ്റു. ഈ അച്ഛനും മകളും ഇപ്പോള്‍ ഒളിവിലാണ്.