റിയാലിറ്റ് ഷോ താരം ശാശ്വതിയുമായി അവിഹിത ബന്ധത്തിന്റെ പേരിലുള്ള കൊലപാതകം യൂത്ത് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ ഷൊര്‍ണ്ണൂര്‍ സ്വദേശി സതീശനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റായ റഷീദാണ് കീഴടങ്ങിയത്.

ഇയാളുടെ സംരക്ഷകനായിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായതോടെയാണ് കീഴടങ്ങിയത്. കൊലപാതകത്തിന് ശേഷം ളിവിലായിരുന്നു റഷീദ്. ഇന്നലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി മുന്‍ സെക്രട്ടറി രാമദാസ് അറസ്റ്റിലായത്. റഷീദിനെയും കാമുകി ശാശ്വതിയെയും രക്ഷപെടാന്‍ സഹായം ചെയത് കുറ്റത്തിനായിരുന്നു രാമദാസിനെ അറസ്റ്റു ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ഇന്നലെ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. രാവിലെ തൃശൂര്‍ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ രാമദാസിനെ രണ്ടാഴ്ചത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. വിധി കേട്ടയുടന്‍ രാമദാസ് കോടതിയില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് ഉടന്‍ തന്നെ രാമദാസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില മെച്ചപ്പെട്ടാല്‍ ജയിലിലടയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. കൊലക്കേസില്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റഷീദിന് എല്ലാ സഹായവും ചെയ്തു കൊടുത്തത് രാമദാസാണെന്ന്‌പൊലീസ് കണ്ടെത്തി. റഷീദിന്റെ കാമുകി ശാശ്വതിയുടെ ഫ്‌ളാറ്റിലാണ് കൊലപാതകം നടന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ശാശ്വതി, കൃഷ്ണപ്രസാദ്, തിരുകൊച്ചി ബാങ്ക് പ്രസിഡന്റ് സുനില്‍ തുടങ്ങിയവര്‍ അടക്കം ആറുപേര്‍ റിമാന്‍ഡിലാണ്.

റഷീദിന്റെ ഒളിത്താവളങ്ങളും സങ്കേതങ്ങളും രാമദാസിന് അറിയാമായിരുന്നു. കൊലക്കേസ് പ്രതികല്‍ക്ക് ഒത്താശ ചെയ്തതോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും രാമദാസിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

രാംദാസിനെ ഇന്നലെ വൈകുന്നേരം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ റഷീദിനെ കേസില്‍നിന്നും രക്ഷപ്പെടുത്താന്‍ രാംദാസ് ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷൊര്‍ണൂര്‍ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലുള്ള ഫ്‌ലാറ്റില്‍വച്ച് കൊലചെയ്യപ്പെട്ടത്. മാര്‍ച്ച് രണ്ടിനായിരുന്നു കൊലപാതകം. സതീശനും സുഹൃത്ത് റഷീദിനും ശാശ്വതി എന്ന യുവതിയുമായി ഉണ്ടായിരുന്ന ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കോണ്‍ഗ്രസ് പുതുക്കാട് മുന്‍ മണ്ഡലം പ്രസിഡന്റായ റഷീദ് രാംദാസിന്റെ അടുത്ത അനുയായിയാണ്. കേസില്‍ റഷീദിന്റെ കൂട്ടാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ നേരത്തേ പൊലീസ് പിടിയിലായിരുന്നു. രാമദാസിന്റെ അറസ്റ്റ് കേസില്‍ വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യന്തോളിലെ റഷീദിന്റെ ഫ്‌ലാറ്റില്‍ നടന്ന മര്‍ദ്ദനത്തെത്തുടര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് ഷൊറണൂര്‍ ലതാ നിവാസില്‍ സതീശന്‍ മരിച്ചത്.

കൊല്ലപ്പെട്ട ഷൊര്‍ണ്ണൂര്‍ സ്വദേശി സതീഷിനെ കഠിനമായി മര്‍ദ്ദിച്ചതെന്ന് വെറുതേയല്ല ഭാര്യ മുന്‍ മത്സരാര്‍ത്ഥി കൂടിയായ ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു മര്‍ദ്ദിച്ചതെന്നും യുവതി പറഞ്ഞിരുന്നു. സതീഷിനെ കൊല്ലുന്നതിനു മുമ്പ് കെട്ടിയിട്ടിരിക്കുന്ന സമയത്താണ് രാംദാസ് വന്നതെന്ന് വ്യക്തമായിരുന്നു. ശാശ്വതിയുമായി രാംദാസിനുള്ള ബന്ധവമെന്താണെന്നുിം പോലസ് അന്വേഷിക്കുന്നുണ്ട്.

ശാശ്വതി പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നാണ് ഈ നേതാവിനെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. പെണ്‍ വിഷയം തന്നെയാണ് കൊലപാതകത്തിന് കാരണമായതെന്നും ശാശ്വതി സമ്മതിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ റഷീദുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. റഷീദ് അറിയാതെ കൊല്ലപ്പെട്ട സതീഷുമായി ബന്ധം പുലര്‍ത്തി.

എന്നാല്‍, ഇക്കാര്യം റഷീദിനോട് മദ്യലഹരിയിലായിരുന്നപ്പോള്‍ സതീഷ് വെളിപ്പെടുത്തി. പിന്നീട് ഫ്‌ളാറ്റില്‍ വച്ച് സതീഷിന്റെ സാന്നിദ്ധ്യത്തില്‍ ഇക്കാര്യം ശാശ്വതിയോട് റഷീദ് ചോദിച്ചു. ശാശ്വതി അത് നിഷേധിച്ചു. എങ്കിലും അടങ്ങാത്ത പക തോന്നി. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താന്‍ മര്‍ദ്ദിച്ചതെന്ന് ശാശ്വതി വെളിപ്പെടുത്തി. ഫ്‌ളാറ്റില്‍ മൂന്നു ദിവസം കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. ബാത്ത് റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകള്‍ തകര്‍ന്നാണ് ചോര വാര്‍ന്ന് സതീഷ് മരിച്ചത്. കേസില്‍ അറസ്റ്റിലായ കൃഷ്ണപ്രസാദുമായും അവിഹതമുണ്ടെന്നും ശാശ്വതി സമ്മതിച്ചിട്ടുണ്ട്.

Top