എലികൾ കുടിച്ചു തീർത്തത് ഒൻപതു ലക്ഷം ലീറ്റർ മദ്യം

സ്വന്തം ലേഖകൻ

പട്ന: ബിഹാറിലെ എലികളും മദ്യപാനികളെന്ന് ബിഹാർ പോലീസ്. പിടിച്ചെടുത്ത് വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റർ മദ്യം എലികൾ കുടിച്ചുതീർത്തതായിട്ടാണ് ബീഹാർ പോലീസിന്റെ അവകാശവാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായ സാഹചര്യത്തിൽ, അതിന് നൽകിയ വിശദീകരണത്തിലാണ് എലികൾ മദ്യം കുടിച്ചുതീർത്തതായി വ്യക്തമാക്കുന്നത്. മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ നിയമവിരുദ്ധമായി സൂക്ഷിച്ചവരിൽ നിന്ന് പിടികൂടി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് അപ്രത്യക്ഷമായത്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി വിളിച്ചുചേർത്ത യോഗത്തിലാണ് ഇത്തരമൊരു വിചിത്രമായ വിശദീകരണം നൽകിയത്.

പോലീസ് സ്റ്റേഷനുകളിൽ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിൽനിന്ന് വൻ തോതിൽ മദ്യം അപ്രത്യക്ഷമായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിവരം പുറത്താകുന്നതും പോലീസിന് വിശദീകരണം നൽകേണ്ടിവന്നതും. കുറേ മദ്യക്കുപ്പികൾ നശിച്ചുപോയതായും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വൻതോതിൽ മദ്യം കുടിച്ചുതീർത്തെന്നും പോലീസ് അധികൃതർ പറയുന്നു.

അതേസമയം ഈ വിശദീകരണങ്ങളിൽ തൃപ്തരല്ല സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ. അതുകൊണ്ട് പട്ന മേഖലാ ഐജിയുടെ നേതൃത്വത്തിൽ വിശദമായ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ മദ്യം കടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും എഡിജിപി എസ്. കെ. സിംഗാൽ പറഞ്ഞു. ബീഹാറിൽ കഴിഞ്ഞ ഏപ്രിലിലാണ് നിതീഷ് കുമാർ സർക്കാർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്.

Top