ബിഹാര്‍ ധര്‍ബംഗ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു കൊന്നു. ആശുപത്രിയിലെ ശിശുപരിപാലന വാര്‍ഡില്‍ അഡ്മിറ്റായിരുന്ന എട്ടുദിവസം മാത്രം പ്രായമായ കുഞ്ഞാണ് എലിയുടെ കടിയേറ്റ് മരണപ്പെട്ടത്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മധുപനി ജില്ലയിലെ നിജ്ര ഗ്രാമത്തിലെ ദമ്പതികളുടെ മകനാണ് എലിയുടെ കടിയേറ്റതിനെ തുടര്‍ന്നുണ്ടായ വിഷമതകളില്‍ മരിച്ചത്. എട്ട് ദിവസം മുമ്പ് പ്രസവിച്ച കുഞ്ഞിനെ ശ്വാസതടസ്സം മൂലമാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. രാവിലെ കുഞ്ഞിനെ മുലയൂട്ടുമ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു.
കുഞ്ഞിന്റെ കാലിലെ വിരലുകള്‍ കടിച്ച് മുറിച്ചിരുന്നുവെന്നും മുറിവിലൂടെ രക്തം ഒഴുകുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ മാതാപിതാക്കളുടെ വാദം ശരിയല്ലെന്നും പുലര്‍ച്ചെ 4.30 ഓടെ ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ പറയുന്നത്.