ഇന്ത്യയില്‍ എലി ഇറച്ചിക്ക് വില 200 രൂപയാണ്. അസമിലാണ് എലി ഇറച്ചി ഇഷ്ടവിഭവമായിരിക്കുന്നത്. അവധി ചന്തകളില്‍ ഏറ്റവും അധികം വിറ്റു പോകുന്നതും എലി ഇറച്ചിയാണ്. കിലോയ്ക്ക് 200 രൂപയാണ് വില. വേവിച്ച ഇറച്ചിക്കും തൊലിയോട് കൂടിയതിനും മസാല പുരട്ടിയതിനുമൊക്കെ ഇവിടെ ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു.
കോഴിയിറച്ചിയെക്കാളും പന്നിയിറച്ചിയെക്കാളും ഇവിടത്തുകാര്‍ക്ക് പ്രിയം എലി ഇറച്ചിയോടാണത്രേ. ഞായറാഴ്ച്ച ചന്തകളിലാണ് എലി ഇറച്ചി ഏറ്റവുമധികം വിറ്റുപോകുന്നത്. ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് എലികളെ പിടിച്ചുകൊണ്ട് വന്ന് വ്യാപാരികള്‍ക്ക് നല്‍കുന്നത്. കൃഷിയിടങ്ങളില്‍ നാശം വരുത്തുന്ന എലികളെ കെണിവച്ച് പിടിക്കുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്.
അസമില തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഗ്രാമീണരുടെ ഇക്കാലത്തെ പ്രധാനവരുമാനമാര്‍ഗം കൂടിയാണ് എലിപിടുത്തം. തേയിലത്തോട്ടങ്ങളില്‍ പണി കുറയുന്ന കാലമാണിത്. എലി ഇറച്ചിയോടുള്ള പ്രിയം ജനങ്ങള്‍ക്ക് വര്‍ഷം ചെല്ലുന്തോറും കൂടി വരുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.