ജോലി എലിയെ പിടിച്ച് കൊല്ലുക; ശമ്പളം ഒരു കോടിക്ക് മുകളില്‍

 

എലിയെ പിടിക്കാന്‍ കഴിവുള്ളവരെ നിയമിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കയിലെ ഒരു നഗരം. ന്യൂയോര്‍ക്ക് സിറ്റി മേയറാണ് എലിടെ പിടിച്ച് കൊല്ലുന്നതിന് വേണ്ടി ആളെ നിയമിക്കാന്‍ ഒരുങ്ങുന്നത്. മേയര്‍ എറിക് ആഡം ആണ് ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. എലിശല്യം കുറയ്ക്കുന്നതിനുള്ള ഡയറക്ടര്‍ എന്നറിയപ്പെടുന്ന സ്ഥാനത്തേക്ക് സിറ്റി ഉദ്യോഗസ്ഥര്‍ എന്ന തസ്തികയിലേക്കാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 170,000 ഡോളര്‍ വരെ ശമ്പളം ഈ ജോലിക്ക് ലഭിക്കുമെന്നാണ് മേയര്‍ അറിയിച്ചിരിക്കുന്നത്. അതായത് ഒരു കോടിക്ക് മുകളില്‍ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. എലികളെ പിടിക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും ഉപകരണങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. ബാച്ചിലേഴ്‌സ് ബിരുദവും അഞ്ചേ് മുതല്‍ എട്ട് വര്‍ഷത്തെ പരിചയവും ഈ ാജലിക്ക് വേണം.

 

ന്യയോര്‍ക്ക് നഗരങ്ങളില്‍ എലി ശല്യം രൂക്ഷമാണ്. ഇത് കുറയ്ക്കുന്നതിന് വേണ്ടിയാണ് മേയര്‍ ഇപ്പോള്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. അടുത്തിടെ നഗരങ്ങളിലും പാര്‍ക്കുകളിലും എലികളുടെ വന്‍ വര്‍ദ്ധന ഉണ്ടായിരുന്നു. പകര്‍ച്ചവ്യാധികള്‍ തടയുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉദ്യോഗാര്‍ത്ഥിക്ക് എലികളെ പിടിക്കാനുള്ള കായികക്ഷമത വേണമെന്നും പറയുന്നുണ്ട്. ന്യൂയോര്‍ക്കിന്റെ ഭരണസിര കേന്ദ്രങ്ങളില്‍ ഇരിക്കുന്ന നേതാക്കള്‍ എല്ലാവരും എലികളുടെ നിര്‍മാര്‍ജനത്തിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top